ഈജിപ്തില്‍ അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി 43 മരണം

Published : Sep 22, 2016, 02:18 AM ISTUpdated : Oct 04, 2018, 04:29 PM IST
ഈജിപ്തില്‍ അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി 43 മരണം

Synopsis

തലസ്ഥാനമായ കെയ്റോയില്‍ നിന്നും 140 കിലോമീറ്റര്‍ അകലെയുള്ള  കഫര്‍ അല്‍ ഷെയ്‌ക്കിലാണ് അപകടം നടന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാ പ്രവര്‍ത്തനത്തിലൂടെ നൂറിലധികം പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍അറിയിച്ചു. 43 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേരെ കാണാനില്ല. ബോട്ട് ഇറ്റലിയിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. അമിത ഭാരമാണ് അപകടകാരണം.കാലാവസ്ഥ മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ലിബിയ പോലുള്ള രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ രണ്ട് മാസങ്ങലായി നിരവധിയാളുകള്‍ ഇറ്റലിയിലേക്ക് പലായനം ചെയ്യുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ മെഡിറ്റേറേനിയന്‍ കടല്‍ കടന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൻ വിജയം ആവർത്തിച്ച് ബിജെപി; നിർണായകമായ തെരഞ്ഞെടുപ്പിൽ 12 ൽ പത്ത് സീറ്റിലും വിജയം; തലപുകഞ്ഞ് എഎപി, ഇനി എംസിഡി ഭരണത്തിലും പ്രതിസന്ധി
തമിഴ്നാട്ടിലെ കൃഷ്ണ​ഗിരിയിൽ നേരിയ ഭൂചലനം; കർണാടകയുടെ വിവിധഭാ​ഗങ്ങളിലും പ്രകമ്പനം