
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്ന് അലപ്പോ മോചിപ്പിക്കാനുള്ള സിറിയന്‍ സൈന്യത്തിന്റെ പോരാട്ടം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. റഷ്യന്‍ പിന്തുണയോടെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം. എന്നാല്‍ കൂടുതല്‍ നാശം സൃഷ്‌ടിക്കുന്നത് റഷ്യയാണ്. ഇദ്‍ലിബില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 46 പേരാണ് മരിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. മൂന്ന് കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്.
അതേസമയം കിഴക്കന്‍ അലപ്പോയില്‍ സിറിയന്‍ സൈന്യവും വിമതരുമായുള്ള പോരാട്ടം ശക്തമായി. അലപ്പോയുടെ പകുതിയിലധികം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് സിറിയന്‍ സൈന്യം അവകാശപ്പെട്ടു. സാധാരണക്കാരെ വിമതര്‍ മറയാക്കി യുദ്ധം ചെയ്യുന്നുവെന്നും ഇതിനാലാണ് അവര്‍ കൊല്ലപ്പെടുന്നതെന്നും സിറിയന്‍ സൈനിക മേധാവി സമീര്‍ സുലൈമാന്‍ ആരോപിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ ആക്രമണങ്ങളില്‍ 300ലധികം പേര്‍ പേരാണ് അലപ്പോയില്‍ മരിച്ച് വീണത്. ഇതില്‍ 32 കുട്ടികളും ഉള്‍പ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam