ചെവി വേദനയുമായി വീട്ടമ്മ ആശുപത്രിയിലെത്തി; ചെവിയിൽനിന്ന് കണ്ടെത്തിയത് ജീവനുള്ള പഴുതാര

By Web TeamFirst Published Nov 1, 2018, 11:14 PM IST
Highlights

ചെവിക്കുള്ളിൽ എന്തോ ഇഴയുന്നതായി സംശയം തോന്നിയ വീട്ടമ്മ പരിശോധനയ്ക്കായി ചാങ് ഗുംഗ് മെമ്മോറിയൽ ആശുപത്രിയിൽ എത്തിയതായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചെവിക്കകത്ത് പഴുതാരയെ കണ്ടെത്തി. 

തായ്വാൻ: ചെവിക്കുള്ളിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയ 52കാരിയുടെ ചെവിയിൽനിന്ന് നാല് ഇ‍ഞ്ച് നീളമുള്ള പഴുതാരയെ പുറത്തെടുത്തു. കുറച്ചു ദിവസമായി ചെവിക്കുള്ളിൽ കഴിയുകയായിരുന്ന പഴുതാരയെ ജീവനോടെയാണ് ഡോക്ടർമാർ പുറത്തെടുത്തത്. തായ്വാനിലെ ചിയായിലാണ് സംഭവം.  

ചെവിക്കുള്ളിൽ എന്തോ ഇഴയുന്നതായി സംശയം തോന്നിയ വീട്ടമ്മ പരിശോധനയ്ക്കായി ചാങ് ഗുംഗ് മെമ്മോറിയൽ ആശുപത്രിയിൽ എത്തിയതായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചെവിക്കകത്ത് പഴുതാരയെ കണ്ടെത്തി. പിന്നീട് കടിയേറ്റാൽ പ്രതിരോധിക്കുന്നതിനായി അനസ്തെറ്റിക് സ്പ്രേ പ്രയോ​ഗിച്ചതിനുശേഷം ചവണ ഉപയോ​ഗിച്ച് പഴുതാരയെ ഡോക്ടർമാർ പുറത്തെടുത്തു.

10 സെന്റീ മീറ്ററോളം നീളമുള്ള പഴുതാരയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആശുപത്രി അധികൃതരും ഡോക്ടർമാരും. അതേസമയം സ്ത്രീയുടെ ചെവിക്ക് യാതൊരു തകരാറും സംഭവിച്ചിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. 

click me!