മധുരയില്‍ ഒമ്പതംഗ കുടുംബം ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; അഞ്ചുപേര്‍ മരിച്ചു

Web Desk |  
Published : Sep 24, 2017, 10:24 PM ISTUpdated : Oct 05, 2018, 02:35 AM IST
മധുരയില്‍ ഒമ്പതംഗ കുടുംബം ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; അഞ്ചുപേര്‍ മരിച്ചു

Synopsis

മധുര: തമിഴ്‌നാട്ടിലെ മധുര ജില്ലയിലുള്ള വണ്ടിയൂരില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ കൂട്ടത്തോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് സ്ത്രീകളുള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. വണ്ടിയൂര്‍ കുറിഞ്ചി നഗര്‍ എന്നയിടത്ത് മുരുഗന്‍ എന്നയാളുടെ കുടുംബത്തിലുള്ളവരാണ് മരിച്ചത്. നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കുടുംബനാഥനായ മുരുഗനെക്കൂടാതെ, ജയജ്യോതി, ജയശക്തി, വേല്‍മുരുഗന്‍, ധരണി എന്നിവരാണ് മരിച്ചത്. ആശുപത്രിയിലുള്ള പത്ത് വയസ്സുകാരി മോണിക്ക, ദേവി, തങ്കസെല്‍വി എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ മധുര മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വണ്ടിയൂര്‍ സര്‍ക്കാരാശുപത്രിയിലാണുള്ളത്. കടബാധ്യതയെത്തുടര്‍ന്നാണ് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുനമ്പം വഖഫ് ഭൂമി തർക്കം; കരം സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ അപ്പീലുമായി ഭൂസംരക്ഷണ സമിതി
'അവസര സേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് യോജിപ്പില്ല': അൻവർ സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി