നേരത്തെ ഭൂനികുതി പിരിക്കാൻ അനുമതി നൽകി ജസ്റ്റിസ് സി ജയചന്ദ്രൻ ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാൽ നികുതി പിരിയ്ക്കാൻ മാത്രമാണ് അനുമതിയെന്നും പോക്കുവരവിന് അനുമതിയില്ലെന്നും ഇതേ ബെഞ്ച് പിന്നീട് വ്യക്തത വരുത്തിയിരുന്നു.

കൊച്ചി: മുനമ്പത്തെ വഖഫ് തർക്ക ഭൂമിയുടെ കരം സ്വീകരിക്കണമെന്ന കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി മുനമ്പം ഭൂസംരക്ഷണ സമിതി. റവന്യു അവകാശങ്ങൾ പൂർണമായും പുനസ്ഥാപിക്കണമെന്നായിരുന്നു ജില്ലാ കളക്ടറുടെ ഉത്തരവ്. എന്നാൽ കൊച്ചി സ്വദേശികൾ നൽകിയ ഹർജിയിൽ ഈ ഉത്തരവ് സിംഗിൽ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് മുനമ്പം ഭൂ സംരക്ഷണസമിതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. 

നേരത്തെ ഭൂനികുതി പിരിക്കാൻ അനുമതി നൽകി ജസ്റ്റിസ് സി ജയചന്ദ്രൻ ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാൽ നികുതി പിരിയ്ക്കാൻ മാത്രമാണ് അനുമതിയെന്നും പോക്കുവരവിന് അനുമതിയില്ലെന്നും ഇതേ ബെഞ്ച് പിന്നീട് വ്യക്തത വരുത്തിയിരുന്നു. നേരത്തെ ഈ കേസിൽ ഉള്ള സുപ്രീം കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് മുനമ്പത്തെ ജനങ്ങൾ വീണ്ടും അപ്പീൽ നൽകിയിരിക്കുന്നത്. തൽസ്ഥിതി തുടരണമെന്ന ഉത്തരവുകൾ നേരത്തെ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും അത് പ്രകാരം റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കണമെന്നുമാണ് ആവശ്യം.