ഒറ്റപ്പാലത്ത് അഞ്ച് ഡിവൈഎഫ്ഐക്കാര്‍ക്ക് വെട്ടേറ്റു

Web Desk |  
Published : Oct 13, 2016, 11:40 AM ISTUpdated : Oct 05, 2018, 01:03 AM IST
ഒറ്റപ്പാലത്ത് അഞ്ച് ഡിവൈഎഫ്ഐക്കാര്‍ക്ക് വെട്ടേറ്റു

Synopsis

ഹര്‍ത്താലനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടയില്‍ ഡി വൈ എഫ്‌ ഐയുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഒമ്‌നി വാനില്‍ ആയുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. കണ്ണിം പുറം ആലംപറമ്പ് തെരുവില്‍ കിരണിന്റെ വിരലുകള്‍ അറ്റു. ശിവരാജനും സുജിത്തിനും തലക്കാണ് പരിക്ക്. പരിക്കേറ്റവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
പ്രാദേശിക ചാനല്‍ ക്യാമറാമാന്‍ പ്രസാദിനെ കയ്യേറ്റം ചെയ്യുകയും ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്തു ഹര്‍ത്താലനുകൂലികള്‍ അടപ്പിച്ച കടകള്‍ നാട്ടുകാര്‍ സംഘടിച്ചെത്തി തുറന്നതിനിടയിലാണ് മണ്ണാര്‍ക്കാട് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടയില്‍ ബി ജെ പി പ്രവര്‍ത്തകനായ പ്രമോദ്, സജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു.

പാലക്കാട് പാലപ്പറ്റയില്‍ കഴുകി വൃത്തിയാക്കുന്നതിനായി തുറന്ന കോഴിക്കട സമരാനുകൂലികള്‍ തല്ലിത്തകര്‍ത്തു. സ്വകാര്യ ടൂറിസ്റ്റ് ബസ്സിന് നേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു. പാലക്കാട് പ്രകടനത്തിനിടയില്‍ സി ഐ ടി യു പ്രചരണാര്‍ത്ഥം സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡുകളും നശിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യ കത്തുന്നു, എണ്ണ ഹോർമൂസിൽ കുടുങ്ങി, ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി റഷ്യ
186 ബാലിസ്റ്റിക് മിസൈലുകൾ, 812 ഡ്രോണുകൾ, 90 ശതമാനത്തിലധികവും തകർത്തു, രാജ്യം സുരക്ഷിതമെന്ന് യുഎഇ