
തിരുവനന്തപുരം: എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ നിമിഷ തമ്പി എന്ന കുട്ടിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. കിഴക്കമ്പലം മലയിടംതുരുത്ത് അന്തിനാട്ട് വീട്ടില്‍ എ വി തമ്പിയുടെ മകളാണ് നിമിഷ. മുത്തശ്ശിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച ആളെ തടയാന്‍ ശ്രമിച്ചപ്പോഴാണ് കുട്ടി ആക്രണത്തിന് ഇരയായത്.
ഭൂഗര്‍ഭ കേബിളില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച തമിഴ്നാട് രാമനാഥപുരം സ്വദേശി മുതിരുലാണ്ടിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ജോലി ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.
പ്രളയദുരിതാശ്വാസത്തിന് കേന്ദ്രം അനുവദിച്ച 89,540 ടണ്‍ അരി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്ത വകയില്‍ റേഷന്‍ കടക്കാര്‍ക്ക് മാര്‍ജിന്‍ ഇനത്തില്‍ നല്‍കേണ്ട 9.4 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam