കൊട്ടിയൂര്‍ ബലാല്‍സംഗകേസ്; അന്വേഷണം മറ്റൊരു വൈദികനിലേക്കും

Published : Mar 05, 2017, 05:38 AM ISTUpdated : Oct 04, 2018, 10:31 PM IST
കൊട്ടിയൂര്‍ ബലാല്‍സംഗകേസ്; അന്വേഷണം മറ്റൊരു വൈദികനിലേക്കും

Synopsis

മാനന്തവാടി: കൊട്ടിയൂര്‍ ബലാല്‍സംഗകേസില്‍  പോലീസന്വേഷണം മാനന്തവാടി രൂപതയിലെ മറ്റോരു പുരോഹിതനിലേക്കും നീങ്ങുന്നതായി  സൂചന. റോബിന് ക്യാനഡക്ക് പോകാന‍് ടിക്കറ്റെടുത്തുനല്‍കിയത് ഇദ്ദേഹമാണെന്ന സംശയത്തെ തുടര്‍ന്നാണ്. അതിനിടെ നടപടി ഉണ്ടാകുമെന്ന് ഉറപ്പായതോടെ സിഡബ്യുയുസി ചയര്‍മാന്‍ ഫ തോമസ് തേരകമടക്കമുള്ള മുഴുവന്‍ പ്രതികളും വയനട്ടില്‍ ഒളുവില്‍ പോയി

ഇന്നലെ വൈകിട്ടുവരെ ഫാ തോമസ് തേരകം മാനന്തവാടിയിലെ രൂപതാ ആസ്ഥാനത്തും പി ആര്‍ഒ ഓഫിസിലുമുണ്ടായിരുന്നു. സിസ്റ്റര്‍ബെറ്റി കോണ്‍വെന്‍റിലും. സിഡബ്യൂസി ചെയര്‍മാനും അംഗത്തിനും ജുഡിഷ്യാല്‍ അധികാരമുള്ളതിനാല്‍ അറസ്റ്റിലാകില്ലെന്ന ഉറപ്പിലായിരുന്നു ഇവര്‍. രാത്രി പദവികളില്‍ നിന്നും രണ്ടുപേരെയും പുറത്താക്കുമെന്ന് തീരുമാനം മന്ത്രി തലത്തില്‍ എത്തിയതോടെ ഇരുവരും ഇവിടെ നിന്ന് മാറി. 

പദവികളില്‍ നിന്നും മാറ്റിയ ഉത്തരവിറങ്ങിയാല്‍ ഉടന് അറസ്റ്റുണ്ടാകുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ഒളുവില്‍ പോയത്. ഇപ്പോള്‍ ഇവര്‍ എവിടെയെന്ന ധാരണ പോലീസിനുമില്ല. ഇതിനിട വൈത്തിര ദത്തെടുക്കല്‍ കേന്ദ്രത്തിന്‍റെ അധികാരി സി ഒഫീലിയ ശാരിരിക അശ്വാസ്ഥത്തെ തുടര്‍ന്ന് ചികില്‍സയിലെന്നാണ് മഠം അധികൃതര്‍ അറിയിച്ചത്. എന്നാല്‍ഏതാശുപത്രിയിലാണെന്ന് വ്യക്തമാക്കാന്‍ മഠം അധികൃതര്‍ തയാറായിട്ടില്ല. കുട്ടിയെ ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിച്ച മാനന്തവാടി ക്രിസ്ഥുദാസി കോണ‍്വെന്‍റിലെ സി ലിസ് മരിയയും ഒളിവിലാണ്. 

ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില് പോലീസ് ശക്തമാക്കിയിട്ടുണ്ട്. കണ്ടെത്താന്‍ അന്വേഷണസംഘം ലോക്കല്‍ പോലീസിന്‍റെ സഹായം തേടി കഴിഞ്ഞു.എന്നാല്‍ സഭാസ്ഥാപനത്തിനുള്ളില്‍ കയറിയുള്ള പരിശോധന നടത്തേണ്ടെന്നാണ് നല്‍കിയിരിക്കുന്ന നിര്ദ്ദേശം  പ്രതികള് നാളെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്ന്ണ് സൂചന. 

ജാമ്യം ലഭിച്ചില്ലെങ്കില്‍ കോടതിയില്‍ കീഴടങ്ങുമോ എന്ന സംശയം പോലീസിനുണ്ട്. അതുകോണ്ടുതന്നെ നാളെ മുതല്‍ കോടതികളിലെത്തുന്നവരെ നിരീക്ഷിക്കാന്‍ പോലിസിന് രഹസ്യവിവരം നല്‍കികഴിഞ്ഞു ഇതിനിടെ മാനന്തവാടി രൂപതയിലെ മറ്റോരു പുരോഹിതനെ ചുറ്റിപ്പറ്റി സംഘം അന്വേഷണം തുടങ്ങിയതായാണ് സൂചന. റോബിന് ക്യാനഡയിലേക്ക് പോകാന്‍ വിമാന ടിക്കറ്റടക്കമുള്ള ക്രമീകരണങ്ങള്‍ നടത്തിയത് ഇദ്ദേഹമാണെന്നാണ് പോലീസിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം.

ഒരു പഴുതുകളും അവശേഷിക്കാതെ മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കോണ്ടുവരാനുള്ള അവസാനഘട്ട ശ്രമമാണ് പോലീസ് നടത്തുന്നത്. പ്രതികളെല്ലാം ഒളുവില്‍ പോകാന‍് സാധ്യതയുണ്ടെന്ന് സംശയമുള്ള മുഴുവന്‍ സഭാസ്ഥാപനങ്ങളും ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടു ജില്ലകളിൽ വീണ്ടും പക്ഷിപ്പനി; കോഴികൾക്കും താറാവിനും രോ​ഗബാധ, അടിയന്തര നടപടികൾക്ക് നിർദേശം
ദീപ്തിക്കും മിനിമോൾക്കുമായി ഐ ഗ്രൂപ്പിൽ തർക്കം, ഷൈനിക്കായി എ ഗ്രൂപ്പ്; കൊച്ചി മേയറിൽ തീരുമാനമാകാതെ കോണ്‍ഗ്രസ്, കടുത്ത അഭിപ്രായ ഭിന്നത