ബജറ്റ് ചോര്‍ച്ചാ വിവാദം: ചീഫ് സെക്രട്ടറി നിയമോപദേശം തേടി

Published : Mar 05, 2017, 04:44 AM ISTUpdated : Oct 04, 2018, 06:53 PM IST
ബജറ്റ് ചോര്‍ച്ചാ വിവാദം: ചീഫ് സെക്രട്ടറി നിയമോപദേശം തേടി

Synopsis

തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ചാ വിവാദത്തിലെ നിയമലംഘനം പരിശോധിക്കാൻ ചീഫ് സെക്രട്ടറി നിയമോപദേശം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് നടപടി. ബജറ്റ് ചോര്‍ച്ചയിൽ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച ധനമന്ത്രി തോമസ് ഐസകിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലെ ആവശ്യം. 

ബജറ്റ് രേഖകള്‍, അവ ഔദ്യോഗികമായി നിയമസഭയില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് ചോര്‍ത്തുക എന്നത് 1923 ലെ ഒഫിഷ്യല്‍ സീക്രറ്റ്‌സ് ആക്ടിലെ 5(2), 5(1) (b), വകുപ്പുകള്‍ ,ഐ.പി.സി.യിലെ 120(B) വകുപ്പ് എന്നിവ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നാണ് ചെന്നിത്തലയുടെ വാദം. നിയമസഭയിൽ നാളെ   ബജറ്റ് ചര്‍ച്ച തുടങ്ങാനിരിക്കെ പ്രശ്നം ആളിക്കത്തിക്കാൻ തന്നെയാണ് പ്രതിപക്ഷ നീക്കമെന്നാണ് സൂചന 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസ്സുമായുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ; 'തെറ്റുകൾ തിരുത്തിയാൽ എൻഡിഎയുമായി സഹകരിക്കും'
പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ