അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; പ്രതി അച്ഛന്‍റെ കാമുകിയെന്ന് പൊലീസ്

Web Desk |  
Published : Mar 29, 2018, 04:33 PM ISTUpdated : Jun 08, 2018, 05:52 PM IST
അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; പ്രതി അച്ഛന്‍റെ കാമുകിയെന്ന് പൊലീസ്

Synopsis

അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം പ്രതി അച്ഛന്‍റെ കാമുകിയെന്ന് പൊലീസ്

മുംബൈ: ഗുജറാത്തില്‍ അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത് അച്ഛന്‍റെ കാമുകിയെന്ന് പൊലീസ്. മുംബൈയിലെ നളസോപ്പരയിൽ നിന്ന് 24 ന് കാണാതെയായ കുട്ടിയുടെ മാതാപിതാക്കള്‍ നൽകിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

മാർച്ച് 27 ന് ഗുജറാത്തിലെ നാവ്സാരി റെയില്‍വേ സ്റ്റേഷനിലെ ശുചിമുറില്‍ നിന്നും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് കുട്ടിയുടെ മൃതദേഹ കണ്ടെത്തിയത്. പെൺകുട്ടിയുടെ അച്ഛനുമായി ബന്ധമുണ്ടായിരുന്നു സ്ത്രീയാണ് കൊലപാതകത്തിനു പിന്നാലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ആറുവർഷമായി അച്ഛൻ സന്തോഷ് സരോജുമായി ഈ സ്ത്രീ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ വിവാഹം കഴിക്കാൻ വിസമ്മതിച്ചപ്പോൾ പ്രതികാരമായി കുട്ടിയെ കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

പ്രതിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു സ്ത്രീയ്ക്കൊപ്പം പെണ്‍കുട്ടി പോകുന്നത് കണ്ടതായി തൃക്സാക്ഷികളുടെ മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രൊഫസറുമായി ബന്ധമുണ്ടെന്ന് കോളേജിൽ അപവാദ പ്രചരണം; 22 കാരിയായ മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി
നേമത്തിനായി വികസന മാർഗ്ഗരേഖ അവതരിപ്പിച്ച് രാജീവ് ചന്ദ്രശേഖർ; ജയിച്ചാൽ ത്രീ ടയർ വികസനം ഉറപ്പെന്ന് എൻഡിഎ സ്ഥാനാർഥി