
ചെന്നൈ: തമിഴ്നാട്ടില്‍ അഞ്ച് വയസുകാരിയെ സ്വന്തം വീടിനുള്ളില്‍ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം കത്തിച്ചു. കുട്ടിയുടെ അയല്‍വാസിയായ 14 വയസുകാരനാണ് ക്രൂര കൃത്യത്തിന് പിന്നില്‍. പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കുട്ടിയ കൊല്ലുകയും മൃതദേഹം കത്തിക്കുകയും ചെയ്ത ശേഷം ഇവരുടെ വീടിന് തീപിടിച്ചുവെന്ന് 14 വയസുകാരനായ പ്രതി തന്നെ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.
കൂലിവേലക്കാരായ ദമ്പതികളുടെ മകളായ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. പതിവായി ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് കുട്ടി സ്കൂളില്‍ നിന്ന് എത്തിയിരുന്നത്. മാതാപിതാക്കളും സഹോദരന്മാരും എത്തുമ്പോള്‍ വൈകുന്നേരമാകും. അതുവരെ കുട്ടി വീട്ടില്‍ ഒറ്റയ്‌ക്കായിരുന്ന കാര്യം മനസിലാക്കിയാണ് 14കാരന്‍ പീഡനത്തിന് മുതിര്‍ന്നത്. ബുധനാഴ്ച വൈകുന്നേരം അയല്‍വീട്ടിലെ കുട്ടികളുമായി കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ പതിനാലുകാരന്‍ പീഡിപ്പിച്ചത്. കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു. മറ്റൊരു ഏഴു വയസുകാരനും ഈ സമയത്ത് ഒപ്പമുണ്ടായിരുന്നു. പീഡിപ്പിക്കുന്നത് കണ്ട് ഏഴുയസുകാരന്‍ മറ്റുള്ളവരോട് പറയാനായി പുറത്തേക്ക് ഓടി.
പീഡനത്തിന് ശേഷം മൃതദേഹം വീട്ടിനുള്ളില്‍ തന്നെയിട്ട് കത്തിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീടിന് തീപിടിച്ചതായി ഇയാള്‍ അയല്‍വാസികളെ അറിയിച്ചു. അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും കുട്ടിയുടെ ശരീരം കത്തിയമര്‍ന്നിരുന്നു. പൊലീസ് സ്ഥലത്തെത്തി ഏഴ് വയസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ലൈംഗിക പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊന്നു. പിന്നീട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നെന്ന് പുതുക്കോട്ടെ പോലീസ് ഇന്‍സ്‌പെക്ടര്‍ ശാന്തകുമാരി പറഞ്ഞു. തുടര്‍ന്ന് ഒന്നുമറിയാത്ത ഭാവത്തില്‍ പെണ്‍കുട്ടിയുടെ വീടിന് തീപിടിച്ചതായി ഇയാള്‍ വിളിച്ചു കൂവി. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും പോലീസ് കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam