വറ്റിവരണ്ട് പെരെണിയില്‍ വെള്ളച്ചാട്ടം; പിന്നില്‍ ഖനന മാഫിയയെന്ന് നാട്ടുകാര്‍

Web Desk |  
Published : Apr 02, 2018, 10:21 AM ISTUpdated : Jun 08, 2018, 05:46 PM IST
വറ്റിവരണ്ട് പെരെണിയില്‍ വെള്ളച്ചാട്ടം; പിന്നില്‍ ഖനന മാഫിയയെന്ന് നാട്ടുകാര്‍

Synopsis

ദശാബ്ദത്തില്‍ ആദ്യമായാണ് പെരെണിയല്‍ വെള്ളച്ചാട്ടം വറ്റുന്നത്

പനാജി: ഗോവയിലെ പെരെണിയല്‍ വെള്ളച്ചാട്ടത്തിന്  500 വര്‍ഷത്തോളം പഴക്കമുണ്ട്. ഇതിന് ചുറ്റുമുള്ളവര്‍ക്ക് ഇതിന്റെ സൗന്ദര്യത്തിനപ്പുറം വിശ്വാസങ്ങളെ കുറിച്ചാണ് പറയാനുള്ളത്. എന്നാല്‍ ഇന്ന് ഈ വെള്ളച്ചാട്ടം പൂര്‍ണ്ണമായും വറ്റി. തൊട്ടടുത്തുള്ള ഖനനമാണ് വെള്ളച്ചാട്ടത്തിന്റെ ശോച്യാവസ്ഥയ്ക്ക് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. 

ഈ ദശാബ്ദത്തില്‍ ആദ്യമായാണ് പെരെണിയല്‍ വെള്ളച്ചാട്ടം വറ്റുന്നത്. ഉത്തര ഗോവ ജില്ലയിലെ ഹാര്‍വാലം ഗ്രാമത്തിനടുത്ത് പാണ്ഡവ ഗുഹയിലാണ് വെള്ളച്ചാട്ടം. വേനലടുക്കുന്നതിന് മുമ്പ് തന്നെ വെള്ളച്ചാട്ടം വറ്റിക്കഴിഞ്ഞു. ഒരു ശിവക്ഷേത്രവും വെള്ളച്ചാട്ടത്തിനടുത്തുണ്ട്. വിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ട സ്ഥലമാണ് ഇവിടം. മരിച്ചവരുടെ ചിതാഭസ്മം ഒഴുക്കുന്നത് ഇവിടെയാണ്. 

പെരെണിയ്ക്ക് മുകളിലായാണ് ഉത്തര ഗോവയിലെ മിക്ക ഖനന കമ്പനികളും പ്രവര്‍ത്തിക്കുന്നത്.  ഇത് വെള്ളച്ചാട്ടത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. 12ഓളം ഖനനങ്ങളാണ് പെരെണി ഒഴുകി തുടങ്ങുന്ന സോന്‍ഷി ഗ്രാമത്തിലുള്ളത്. ഖനന ആവശ്യങ്ങള്‍ക്കായി വെള്ളമെടുക്കുന്നത് ഈ വെള്ളച്ചാട്ടത്തില്‍നിന്നാണ്. സംഭവത്തില്‍ ഉത്തര ഗോവയിലെ എല്ലാ ഖനന കമ്പനി ഉടമകളുമായും യോഗം വിളിച്ച് ചേര്‍ത്തതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞ
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉന്നാവ് പീഡനക്കേസ്: കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത, പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മ തളർന്നുവീണു
സംവരണ നയത്തിനെതിരായ പ്രതിഷേധം; മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടു തടങ്കലിൽ