
ജയ്പൂര്‍: ലൗ ജിഹാദ് ആരോപിച്ച് ബംഗാള്‍ സ്വദേശി മുഹമ്മദ് അഫറസുലിനെ അരുംകൊല ചെയ്ത ശംഭുലാലിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ സംഭാവനയായി ലഭിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് 516 പേരാണ് ശംഭുലാലിന്റെ ഭാര്യ സീതയുടെ പേരിലെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ പൊലീസ് ബാങ്ക് അക്കൗണ്ട് മരവിച്ചു. പണം നിക്ഷേപിച്ചവരെക്കുറിച്ച് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
ശംഭുലാലിന്റെ കുടുംബത്തിന് സഹായം തേടി അക്കൗണ്ട് നമ്പര്‍ സഹിതം സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ സന്ദേശം പ്രചരിപ്പിച്ചിരുന്നു. ഇതില്‍ പണം നിക്ഷേപിച്ച ബാങ്ക് രസീതുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് രണ്ട് വ്യാപാരികളെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 516 പേര്‍ ഇത്തരത്തില്‍ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചുവെന്ന് കണ്ടെത്തിയത്. മൂന്ന് ലക്ഷം രൂപയാണ് ഇത്തരത്തില്‍ അക്കൗണ്ടിലെത്തിയത്. പണം നിക്ഷേപിച്ചവര്‍ക്ക് കൊലയാളിയുമായുള്ള ബന്ധം അന്വേഷിക്കുകയാന്‍ണെന്ന് രാജസ്ഥാന്‍ പൊലീസ് ഐ.ജി ആനന്ദ് ശ്രീവാസ്തവ പറഞ്ഞു.
അതേസമയം ശംഭുലാലിന് പിന്തുണ അറിയിച്ച് ഹിന്ദുസംഘടനകള്‍ റാലി നടത്താന്‍ പദ്ധതിയിടുന്നെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രിമിനല്‍ നയമനടപടി ചട്ടം 144 അനുസരിച്ച് ഈ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനവും വിച്ഛേദിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam