
ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്തിനടുത്ത് നരണിപ്പുഴയിൽ തോണി മറിഞ്ഞ് മരിച്ച ആറ് കുട്ടികളുടെ മൃതദേഹം ഇന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ഒഴിവാക്കിയാകും ബന്ധുക്കൾക്ക് വിട്ടു നൽകുക.
അപകടത്തിൽ പരിക്കേറ്റവരേയും മരിച്ചവരുടെ ബന്ധുക്കളേയും മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മന്ത്രിമാരായ എ സി മൊയ്തീൻ,സി രവീന്ദ്രനാഥ് തുടങ്ങിയവർ ഇന്നലെ രാത്രി ആശുപത്രിയിലെത്തി സന്ദർശിച്ചു.അപകടത്തെ തുടർന്ന് ചങ്ങരംകുളത്തെ രണ്ട് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam