ഇസ്ലാമിനെക്കുറിച്ച് മോശമായി പോസ്റ്റിട്ട പ്രശസ്ത ബ്ലോഗറെ ബംഗ്ലാദേശില്‍ അറസ്റ്റ് ചെയ്തു

Published : Dec 26, 2017, 11:49 PM ISTUpdated : Oct 04, 2018, 05:51 PM IST
ഇസ്ലാമിനെക്കുറിച്ച് മോശമായി പോസ്റ്റിട്ട പ്രശസ്ത ബ്ലോഗറെ ബംഗ്ലാദേശില്‍ അറസ്റ്റ് ചെയ്തു

Synopsis

ധാക്ക: മുഹമ്മദ് നബിയെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും മോശമായി പോസ്റ്റിട്ട പ്രശസ്ത ബ്ലോഗറെ ബംഗ്ലാദേശില്‍ അറസ്റ്റ് ചെയ്തു.  നൂര്‍ എന്ന് അറിയപ്പെടുന്ന ആസാദ് നൂറിനെയാണ് ധാക്ക വിമാനതാവളത്തില്‍ വച്ച് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ബര്‍ഗുന ജില്ലയിലെ അംധോളി എന്ന സ്ഥലത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍റ് കമ്യൂണിക്കേഷന്‍ ടെക്നോളജി ആക്ട്  പ്രകാരം കേസ് റജിസ്ട്രര്‍ ചെയ്തതിനാലാണ് അറസ്റ്റ് എന്നാണ് അധികൃതര്‍ പറയുന്നത്.

ബര്‍ഗുന ജില്ല പോലീസ് സൂപ്രണ്ട് എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ നൂര്‍ ഫേസ്ബുക്കില്‍ ഇസ്ലാമിനെയും മുഹമ്മദ് നബിയെയും മോശമായി ചിത്രീകരിച്ച് പോസ്റ്റിട്ടെന്നും, ഇതില്‍ മതവികാരം വ്രണപ്പെടുത്തിയതിന്‍റെ പേരില്‍ അറസ്റ്റ് വാറണ്ട് ഉണ്ടെന്നുമാണ് പറയുന്നത്.

ഈ പോസ്റ്റിനെതുടര്‍ന്ന് ബര്‍ഗുനയില്‍ വലിയ സംഘര്‍ഷം ഉടലെടുത്തിരുന്നു. അതിന് ശേഷം നൂര്‍ ഇവിടുന്ന് രക്ഷപ്പെട്ട് മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. പിന്നീട് നടത്തിയ പോലീസ് അന്വേഷണത്തിലാണ് ഇയാളെ വിദേശത്തെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയില്‍ ധാക്കയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജറാക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുലര്‍ച്ചെ ടാക്സിയെ പിന്തുടര്‍ന്നു, വിൻഡോ ഗ്ലാസ് താഴ്ത്താൻ പറഞ്ഞു; യാത്രക്കിടെയുണ്ടായ ദുരനുഭവം പങ്കുവച്ച് നടി നിമിഷ നായർ
'പ്രതീക്ഷിക്കുന്നതിലും വേഗം യുദ്ധം അവസാനിക്കും', അഭ്യൂഹങ്ങൾക്കിടെ വാര്‍ത്താ സമ്മേളനത്തിൽ ട്രംപുമായി ഭിന്നത ഇല്ലെന്നും നെതന്യാഹു