ശിശുപരിപാലന കേന്ദ്രത്തിൽ ആറ്​ വയസുകാരിക്ക് പീഡനം

Published : Nov 29, 2017, 11:21 AM ISTUpdated : Oct 04, 2018, 11:37 PM IST
ശിശുപരിപാലന കേന്ദ്രത്തിൽ ആറ്​ വയസുകാരിക്ക് പീഡനം

Synopsis

താനെ: ശിശു പരിപാലന കേന്ദ്രത്തിൽ  ആറ്​ വയസുകാരി ലൈംഗിക പീഡനത്തിന്​ ഇരയായി. ക്രഷ് എന്ന ശിശു പരിപാലന കേന്ദ്രത്തിന്‍റെ ​ ഉടമയുടെ ഭർത്താവാണ്​ പീഡിപ്പിച്ചതെന്നാണ്​ പരാതി. താനെയിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മ  ഫാക്​ടറി തൊഴിലാളിയാണ്​. സ്​ത്രീ നടത്തുന്ന ക്രഷിൽ കുട്ടിയെ ഏൽപ്പിച്ചാണ്​ ഇവർ ജോലിക്ക്​ പോയിരുന്നത്​.

ക്രഷ്​ ഉടമയുടെ ഭർത്താവിനെതിരെ ഐ.പി.സി, പോക്​സോ നിയമപ്രകാരം പൊലീസ്​ കേസെടുത്തതായി ഡി.വൈ.എസ്​.പി വിശ്വാസ്​ വാൽവി പറഞ്ഞു. 30 വയസുള്ള പ്രതിയെ ഇതുവരെ അറസ്​റ്റ്​ ചെയ്യാനായിട്ടില്ല. കഴിഞ്ഞ 22നാണ്​ സംഭവം നടന്നതെങ്കിലും ഇന്നലെയാണ്​ പൊലീസിൽ പരാതി ലഭിച്ചത്​. ക്രഷിൽ എത്തുന്ന ഏക പെൺകുട്ടിയാണ്​ പീഡനത്തിന്​ ഇരയായ ആറ്​ വയസുകാരി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; എല്ലാത്തിനും പിന്നിൽ സംഘപരിവാർ ശക്തികൾ: മുഖ്യമന്ത്രി പിണറായി വിജയൻ
കെസി വേണുഗോപാൽ ഇടപെട്ടു, തീരുമാനമെടുത്ത് കർണാടക സർക്കാർ; ക്രിസ്മസിന് കേരളത്തിലേക്ക് 17 സ്പെഷ്യൽ ബസുകൾ എത്തും