6500 ഏക്കര്‍ തണ്ണീര്‍ത്തടം നികത്താനുള്ള തീരുമാനം; ജലസത്യാഗ്രഹം നടത്തി

Published : Jan 04, 2018, 11:10 AM ISTUpdated : Oct 04, 2018, 06:29 PM IST
6500 ഏക്കര്‍ തണ്ണീര്‍ത്തടം നികത്താനുള്ള തീരുമാനം; ജലസത്യാഗ്രഹം നടത്തി

Synopsis

ചെന്നൈ:  എന്നൂരില്‍ 6500 ഏക്കര്‍ തണ്ണീര്‍ത്തടം നികത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രദേശവാസികളുടെ ജലസത്യാഗ്രഹം. കോസസ്തലൈ നദിയില്‍ ഇറങ്ങി നിന്നാണ് സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറോളം പേര്‍ എട്ട് മണിക്കൂറോളം സമരം ചെയ്തത്. ജല്ലിക്കെട്ട് നിരോധനത്തിനെതിരെ ചെന്നെയില്‍ നടന്ന നില്‍പ്പ് സമരത്തിന് ശേഷം ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തം ഉണ്ടായ സമരമുഖമാണ് എന്നൂരില്‍ കഴിഞ്ഞ ദിവസം കണ്ടത്. എന്നൂര്‍ തണ്ണീര്‍ത്തടത്തിലെ പവര്‍ പ്ലാന്റുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കാരണം ഏതാണ്ട് 1000 ഏക്കറോളം സ്ഥലം ഇപ്പോള്‍തന്നെ ഉപയോഗശൂന്യമാണ്.  

ചെന്നൈയിലെ കാമരാജര്‍ തുറമുഖത്തിനടുത്തുള്ള ചെറു തണ്ണീര്‍ത്തടങ്ങളും കണ്ടല്‍വനങ്ങളും നിറഞ്ഞ പ്രദേശമാണ് എന്നൂര്‍. അതീവ  പരിസ്ഥിതി  പ്രാധാന്യമുള്ള ഈ പ്രദേശത്തിനടുത്ത് കാമരാജര്‍, എല്‍ആന്‍റ്ടി തുറമുഖങ്ങളും എച്ച്പിസിഎല്‍ ഉള്‍പ്പടെയുള്ള പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളും ഉള്‍പ്പടെ ആറ് വന്‍കിട സ്ഥാപനങ്ങളാണ് പ്രവര്‍ത്തിയ്ക്കുന്നത്.  ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശമുണ്ടായിട്ടും വ്യാപകമായ കൈയ്യേറ്റമാണ് തുറമുഖമുള്‍പ്പടെ സ്ഥലത്ത് നടത്തുന്നതെന്ന് പ്രദേശവാസികള്‍ ആരോപിയ്ക്കുന്നു. ഇതിനെതിരെ സ്ഥലത്തെ മത്സ്യത്തൊഴിലാളികള്‍ നല്‍കിയ കേസ് ഇപ്പോഴും ഹരിത ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. ഇതിനിടെയാണ് ട്രൈബ്യൂണലിലെ അവസാന ജഡ്ജിയും വിരമിയ്ക്കുന്നത്. 

കമ്പനികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എന്നൂരിലെ ചെറു തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ വനങ്ങളും നിലനില്‍ക്കുന്നില്ലെന്ന് കാട്ടിയാണ് തീരദേശ വികസന അതോറിറ്റി തീരദേശ ഭൂപടം തയ്യാറാക്കിയത്. ഇതുവഴി 6500 ഓളം ഏക്കര്‍ തണ്ണീര്‍ത്തടം നികത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും സമരക്കാര്‍ ആരോപിയ്ക്കുന്നു. എന്നൂരിലെ സര്‍ക്കാര്‍ പദ്ധതി രാജ്യത്തെ ഏറ്റവും വലിയ ജലകൊള്ളയ്ക്കും അഴിമതിക്കും വഴിവെട്ടും. ഉയര്‍ന്ന സ്ഥലങ്ങളില്‍ അഴിമതിക്കെതിരായ പോരാട്ടം, സര്‍ക്കാരിന്റെ ഉത്തരവാദിത്വം ഇല്ലായ്മ എന്നിവയ്‌ക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും സമരസമിതി നേതാവ് ഡി.സെല്‍വരാജ് പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്