തലസ്ഥാനത്തെ ഹോട്ടലുകളിൽ റെയ്ഡ്; ഏഴ് ഹോട്ടലുകൾ പൂട്ടിച്ചു

By Web DeskFirst Published Feb 25, 2018, 10:31 PM IST
Highlights

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധനയില്‍ ഏഴ് ഹോട്ടലുകള്‍ പൂട്ടി. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഒരു ലക്ഷത്തി ഏഴുപത്തി ആറായിരം രൂപ പിഴയും ഈടാക്കി. 

ആറ്റുകാല്‍, മണക്കാട്, കമലേശ്വരം, അട്ടക്കുളങ്ങര, കുര്യാത്തി, കിള്ളിപ്പാലം, പിആര്‍എസ് ബണ്ടുറോഡ്, തമ്പാനൂര്‍ എന്നിവിടങ്ങളിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. തികച്ചും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടലുകളും ഫാസ്റ്റ് ഫുഡ് സെന്‍ററുകളും അടപ്പിച്ചു .

കിഴക്കേകോട്ടയിലെ പാഞ്ചാലി, തന്പാനൂർ കെ എസ് ആര്‍ ടി സി ബസ് സറ്റാന്‍രില്‍ പ്രവര്‍ത്തിക്കുന്ന 24 ഇൻ കഫേ ,കഫേ അഞ്ജനം , പപ്പാ റസ്റ്റോറൻറ്, ഗ്രീൻ കഫേ, മാജിക് ജ്യൂസ് ആൻറ് ബൈറ്റ്സ്, കിള്ളിപ്പാലത്തെ സൂര്യ ഫാസ്റ്റ് ഫുഡ്  എന്നിവയാണ് പൂട്ടിയത്. ആകെ 223 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 75 സ്ഥാപനങ്ങള്‍ക്ക് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നോട്ടീസ് നൽകി . 37 സ്ഥാപനങ്ങളില്‍ നിന്നായാണ് പിഴ ഈടാക്കിയത് .

click me!