ഏഴുവയസ്സുകാരിയെ ഒരു വര്‍ഷമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Published : Feb 13, 2018, 06:33 PM ISTUpdated : Oct 05, 2018, 03:50 AM IST
ഏഴുവയസ്സുകാരിയെ ഒരു വര്‍ഷമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Synopsis

ഇടുക്കി: ഏഴുവയസ്സുകാരിയെ ഒരു വര്‍ഷമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. രാജാക്കാട് മുല്ലക്കാനം മരിയാഭവനില്‍ അനീഷാണ് രാജാക്കാട് പൊലീസ്സിന്റെ പിടിയിലായത്. പോക്സോ നിയമപ്രകാരം കേസെടുത്ത  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

മുല്ലക്കാനത്ത് സ്വദേശിയായ അനീഷ് ഏഴു വയസ്സുകാരിയെ വീട്ടിൽ വിളിച്ചു വരുത്തിയും കുട്ടിയുടെ വീട്ടിൽ വച്ചുമാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്.  പ്രദേശവാസികള്‍ക്ക് സ്വീകാര്യനായിരുന്ന അനീഷിന് സമീപത്തെ വീടുകളിൽ കയറിച്ചെല്ലാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഈ അവസരം മുതലെടുത്തായിരുന്നു പീഡനം. 

കുട്ടിയെ ഭീഷിണിപ്പെടുത്തിയിരുന്നതിനാല്‍ പീഡനവിവരം പുറത്തറിഞ്ഞതുമില്ല. കഴിഞ്ഞ ദിവസം സ്‌കൂൾ വിട്ടു വന്ന കുട്ടിയെ പ്രതിയുടെ വീട്ടില്‍വച്ച് അസ്വഭാവിക രീതിയില്‍ അയല്‍വാസിയായ സ്ത്രീ കാണ്ടു. ഇവർ കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കള്‍ കുട്ടിയോട് വിവിരങ്ങൾ തിരക്കിയപ്പോളാണ് ഒരുവര്‍ഷം നീണ്ട പീഡനകഥ പുറത്ത് വരുന്നത്. തുടര്‍ന്ന് രാജാക്കാട് പൊലീസ്സില്‍ പരാതി നല്‍കി. രാജാക്കാട് എസ് പി ഡി അനൂപ്‌മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ കഴിഞ്ഞ ഒരുവര്‍ഷമായി പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നതായി സമ്മതിക്കുകയും ചെയ്തു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലായിടത്തും പകുതി സീറ്റുകൾ കൂടില്ല, ജനസംഖ്യ നിയന്ത്രിച്ചവർക്ക് തിരിച്ചടിയുണ്ടാകില്ല; മണ്ഡല പുനർ നിർണ്ണയത്തിൽ സമവായത്തിനൊരുങ്ങി കേന്ദ്രം
വിവാഹ മോചനത്തിന് വിസമ്മതിച്ച ഭർത്താവിനെ പിന്തുടർന്ന് വെടി വെച്ച് കൊന്നു, ഭാര്യയും കാമുകനുമടക്കം 5 പേർ അറസ്റ്റിൽ