
ആലപ്പുഴ: പൊന്നാട് അമ്പലക്കടവില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. മുഹമ്മ പാപ്പാളി പാന്തേഴത്ത് അനില്‍കുമാറിന്റെ മകന്‍ അമല്‍ (30), അയല്‍വാസിയും ബന്ധുവുമായ ഗിരീഷ് (32) എന്നിവരാണ് മരിച്ചത്. ഇവരോടപ്പം ഉണ്ടായിരുന്ന ജിത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്പലക്കടവില്‍ ഹമീദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പൊന്നാട് ലൈം ഇന്‍ഡസ്ട്രിയില്‍ വളപ്പിലെ കണറ്റിലാണ് അപകടം നടന്നത്. കിണറ്റില്‍ അകപ്പെട്ട മൂന്ന് തൊഴിലാളികളെ ഫയര്‍ഫോഴ്‌സും നാട്ടുകാരും കൂടി പുറത്തെടുത്തെങ്കിലും രണ്ടുപേരുടേയും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam