
ദില്ലി: എട്ട് മാസം പ്രായമായ പെണ്‍കുഞ്ഞിനെ 28 കാരനായ ബന്ധു ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ കുട്ടി ആശുപത്രിയിലാണ്. ദില്ലിയില്‍ ഞായറാഴ്ചയാണ് അതിദാരുണമായ സംഭവം നടന്നത്. കുഞ്ഞിനെ പീഡിപ്പിച്ചതിന് ശേഷം ഒളിവിലായിരുന്ന ബന്ധുവിനെ ജനുവരി 29ന് പിടികൂടി.
രക്തം നിലയ്ക്കാതെ ഞായറാഴ്ച ആശുപത്രിയിലെത്തിച്ച കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയതായും ആരോഗ്യനില മെച്ചപ്പെട്ടതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുറ്റം ചെയ്തതായി പ്രതി സമ്മതിച്ചു. കുട്ടിയുടെ കുടുംബം താമസിക്കുന്ന അതേ കെട്ടിടത്തിലാണ് ഇയാളും കഴിഞ്ഞിരുന്നത്.
എട്ട് മാസം പ്രായമായ കുഞ്ഞ് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട ഈ ദിവസം ദില്ലി എങ്ങനെയാണ് ഉറങ്ങുക എന്ന് കുഞ്ഞിനെ സന്ദര്‍ശിച്ചതിന് ശേഷം ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു.
പശ്ചിമ ദില്ലിയിലെ സുബാഷ് നഗറില്‍ ഉച്ചയ്ക്ക് കുഞ്ഞ് മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛനും അമ്മയും ജോലിയ്ക്കായി പോയിരുന്നു. വീട്ടുജോലിയ്ക്കാരിയാണ് അമ്മ. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുഞ്ഞിനെയാണ് ഇവര്‍ കണ്ടത്.
കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ച മറ്റൊരു ബന്ധുവാണ് പ്രതി കുഞ്ഞുമായി കളിക്കുന്നുണ്ടാിയിരുന്നുവെന്ന് വ്യക്തമാക്കിയത്. കുഞ്ഞിന്റെ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് പ്രതിയ്‌ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam