ദില്ലി സര്‍ക്കാരിന്‍റെ ഒന്‍പത് ഉപദേശകരെ ലഫ്റ്റനന്‍റ്  ഗവര്‍ണ്ണര്‍ പുറത്താക്കി

By Web DeskFirst Published Apr 17, 2018, 6:44 PM IST
Highlights
  • ദില്ലി സര്‍ക്കാരിനെതിരെ കേന്ദ്രം
  • മന്ത്രിമാരുടെ ഉപദേശകരെ പുറത്താക്കി
  • രാഷ്ട്രീയ പകപോക്കലെന്ന് എഎപി

ദില്ലി: ദില്ലി സര്‍ക്കാരിന്‍റെ ഉപദേശകരെ ലഫ്റ്റനന്‍റ്  ഗവര്‍ണ്ണര്‍ അനില്‍ ബെയ്ജാള്‍ പുറത്താക്കി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ ഉള്‍പ്പടെ ഒന്‍പത് മന്ത്രിമാരുടെ ഉപദേശകരെയാണ് പുറത്താക്കിയത്. ആഭ്യന്തര മന്ത്രാലത്തിന്‍റെ അനുമതി നേടാതെ നിയമവിരുദ്ധമായാണ് ഉപദേശകരെ നിയമിച്ചത് എന്ന് ചൂണ്ടികാട്ടിയാണ് നടപടി. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് ഉപദേശകരെ പുറത്താക്കി ഗവര്‍ണ്ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ദില്ലി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനഉള്ള കേന്ദ്ര നീക്കത്തിന്‍റെ തുടര്‍ച്ചയാണ് പുറത്താക്കല്‍ നടപടിയെന്ന് ആംആദ്മി നേതാക്കള്‍ പ്രതികരിച്ചു.

click me!