ഉത്തര്‍പ്രദേശില്‍ ഒമ്പത് നക്‌സലുകള്‍ പൊലീസ് പിടിയിലായി

Web Desk |  
Published : Oct 16, 2016, 10:29 AM ISTUpdated : Oct 05, 2018, 02:50 AM IST
ഉത്തര്‍പ്രദേശില്‍ ഒമ്പത് നക്‌സലുകള്‍ പൊലീസ് പിടിയിലായി

Synopsis

രഹസ്യ വിവരം കിട്ടിയതിനെത്തുടര്‍ന്ന് യുപിയിലെ ഹിന്‍ഡന്‍ വിഹാറില്‍ ഭീകര വിരുദ്ധ സേനയും പൊലീസും നടത്തിയ സംയുക്ത തിരച്ചിലിലാണ് ഇന്നലെ രാത്രി ഒമ്പത് നക്‌സലുകള്‍ പിടിയിലായത്. ത്ധാര്‍ഖണ്ഡ് സ്വദേശി പവന്‍,ബീഹാ!ര്‍ സ്വദേശികളായ സുനില്‍കുമാര്‍ യാദവ്, കൃഷ്ണകുമാര്‍,ശൈലേന്ദ്രകുമാര്‍, യു പി സ്വദേശികളായ രഞ്ജിത്ത് പാസ്വന്‍, ആശിഷ്, ബ്രജ് കിശോര്‍ സുരാജ്, സച്ചിന്‍ കുമാര്‍ എന്നിവരെയാണ് ഭീകര വിരുദ്ധ സേന പിടികൂടിയത്. പിടികൂടിയവരുടെ കൈയില്‍ നിന്നും അത്യാധുനിക തോക്കുകളും, വെടിമരുന്നും, ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളും ഭീകര വിരുദ്ധ സേന കണ്ടെത്തി. ബോംബ് നിര്‍മ്മാണത്തില്‍ വൈദഗ്ധ്യം നേടിയവരാണ് പിടിയിലായവരെന്ന് ഐജി അസീം അരുണ്‍ വ്യക്തമാക്കി.

ദില്ലിയിലും പരിസരത്തും ബോംബാക്രമണം നടത്താന്‍ സംഘത്തിന് പദ്ധതിയുണ്ടായിരുന്നതായി ഭീകര വിരുദ്ധസേന സംശയിക്കുന്നു. ജാര്‍ഖണ്ഡിലെ നെക്‌സല്‍ സംഘവുമായി ബന്ധപ്പെട്ടവരാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളവരെന്നും നാല് മാസമായി വസ്തുക്കച്ചവടക്കാരെന്ന വ്യജേന സംഘം പ്രദേശത്ത് തമ്പടിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിനെതിരായ ബലാത്സംഗ കേസ്; ജോബി ജോസഫിൻ്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി, കേസിൽ റിപ്പോർട്ട് ഹാജരാക്കാതെ പൊലീസ്
'വിദേശയാത്ര പോകരുത്, പോയാൽ കുടുങ്ങും'; ടെക് ഭീമൻ ഗൂഗിൾ ഇ-മെയിൽ വഴി അമേരിക്കയിലെ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി