ദിവസങ്ങൾക്ക് മുൻപ് കൂട്ടുകാർക്കൊപ്പം കനാലിൽ കുളിച്ച് 9കാരൻ, അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരം

Published : May 14, 2026, 10:50 AM IST
ameobic

Synopsis

ഒരു ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയിൽ രോ​ഗം റിപ്പോർട്ട് ചെയ്യുന്നത്. തലവേദനയും കടുത്ത പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോഴിക്കോട്: കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒൻപത് വയസുകാരന്റെ ആരോ​ഗ്യനില തൃപ്തികരം. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് കുട്ടി ചികിത്സയിൽ തു‌രുന്നത്. കോട്ടൂർ സ്വദേശിയായ 9കാരനാണ് ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കൂട്ടുകാർക്കൊപ്പം 3 ദിവസം മുൻപ് കനാലിൽ കുട്ടി കുളിച്ചിരുന്നു. ഇവിടെ നിന്നും രോ​ഗം പിടിപെട്ടെന്നാണ് നി​ഗമനം. ഒരു ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയിൽ രോ​ഗം റിപ്പോർട്ട് ചെയ്യുന്നത്. തലവേദനയും കടുത്ത പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മറ്റ് ആശുപത്രികളിൽ പോയിട്ടും പനി ഭേദമാകാത്തതിനെ തുടർന്നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് വിധേയനാക്കിയത്. കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. രോ​ഗം എവിടെ നിന്നാണ് പിടിപെട്ടതെന്ന അന്വേഷണം ആരോ​ഗ്യവകുപ്പ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. കുട്ടി കുളിച്ച കക്കോടി ബ്രാഞ്ച് കനാലിൽ നിന്നുളള വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഈ പരിശോധനഫലം വന്നാലേ രോ​ഗത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്ത വരികയുള്ളൂ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നോ ക്യൂ, ഫുള്‍ സസ്പെന്‍സ്! രാഹുൽ-കെസി നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു; ചര്‍ച്ച നീണ്ടത് ഒരു മണിക്കൂറിലേറെ നേരം
തിരുവനന്തപുരത്ത് പറന്നിറങ്ങും കോണ്‍ഗ്രസ് ചാർട്ടേർഡ് വിമാനം, കെസി ഇല്ല; നിയമസഭാകക്ഷിയോഗം വൈകും