
ശ്രീനഗർ: ജമ്മുകാഷ്മീരിൽ ഒമ്പതുവയസുള്ള ബാലികയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വളർത്തമ്മയും ഇവരുടെ മകനും അടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബരാമുള്ള ജില്ലയിലെ ഉറുയിലായിരുന്നു സംഭവം. പെൺകുട്ടിയെ കഴിഞ്ഞ മാസം 23 മുതൽ കാണാനില്ലായിരുന്നു. ഇക്കാര്യം കാണിച്ച് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയുടെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിൽ വനപ്രദേശത്തുനിന്നും കണ്ടെടുത്തത്. മകളുടെ കൂടെ തന്റെ ഭർത്താവ് കൂടുതൽ സമയം ചെലവഴിക്കുന്നതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പെൺകുട്ടിയുടെ രണ്ടാനമ്മ പോലീസിൽ സമ്മതിച്ചു. സംഭവ ദിവസം പെൺകുട്ടിയെ ഇവർ വനപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
പതിനാലുകാരനായ മകനും കൂട്ടുകാരും ഈ സമയം ഇവിടെയെത്തി. അമ്മയുടെ മുന്നിൽവച്ച് മകനും കൂട്ടുകാരും പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. അവശയായ പെൺകുട്ടിയെ രണ്ടാനമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. പിന്നീട് പതിനാലുകാരൻ പെൺകുട്ടിയുടെ തലയിൽ ചുറ്റികയ്ക്ക് അടിച്ച് മരിച്ചെന്ന് ഉറപ്പ് വരുത്തി. പ്രതികളിൽ ഒരാൾ കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്തു. മൃതദേഹം ആസിഡ് ഒഴിച്ച് വികൃതമാക്കിയ ശേഷം കുറ്റിക്കാട്ടിൽ ഒളിപ്പിച്ചാണ് പ്രതികൾ സംഭവസ്ഥലത്തുനിന്നും പോയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam