
കോട്ടയം: കോട്ടയം പാമ്പാടി ക്രോസ് റോഡ് സ്കൂളിനെതിരെ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ബിന്‍റോയുടെ അച്ഛന്‍. സ്കൂള്‍ മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് മാനസിക സമ്മര്‍ദ്ദമുണ്ടാക്കി. പത്താം ക്ലാസില്‍ നല്‍കിയ പുസ്തകങ്ങള്‍ തിരികെ വാങ്ങിയെന്നും അച്ഛന്‍ ഈപ്പന്‍ വര്‍ഗ്ഗീസ് പറഞ്ഞു.
ഒൻപതാം ക്ലാസിൽ നിന്നും മാർക്ക് കുറവെന്ന കാരണത്താൽ പറഞ്ഞ് വിട്ടതിനെ തുടര്‍ന്നാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ബിന്‍റോ ഈപ്പന്‍ ആത്മഹത്യ ചെയ്തത്. കുട്ടി മാനസികമായി തകർന്നിരിക്കുകയായിരുന്നുവെന്ന് രക്ഷിതാവ് ആരോപിച്ചു. ഇതാവാം ആത്മഹത്യക്ക് കാരണമെന്നും കുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പഠിക്കാന്‍ അനുമതി നല്‍കിയെന്ന വാദം പോലും തെറ്റാണ് എന്നും അച്ഛന്‍ ഈപ്പന്‍ വര്‍ഗ്ഗീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam