
തിരുവനന്തപുരം: ഡബിൾ ഹോഴ്സിൻറെ മട്ട പൊടിയരിയുടെ ഒരു ബാച്ച് ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. തവിട് എണ്ണ അധികമായി ചേര്‍ത്തെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കണ്ടെത്തല്‍.
ഡബിൾ ഹോഴ്സിന്‍റെ 15343 എന്ന ബാച്ചാണ് പരിശോധിച്ചത്. കഴുകുമ്പോള്‍ തന്നെ അരിയില്‍ നിന്ന് ബ്രൗണ്‍ നിറം ഇളകി പോകുന്നതായി കണ്ടെത്തി . തുടര്‍ന്നുള്ള പരിശോധനയിലാണ് അമിത അളവില്‍ തവിട് എണ്ണ കലത്തിയതായി സ്ഥിരീകരിച്ചത്. ഇതോടെ ഈ ബാച്ച് അരിയ്ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തുകയായിരുന്നു. പരിശോധനാഫലം കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷ കമ്മിഷണർക്ക് കൈമാറി . ഇതനുസരിച്ച് ആ ബാച്ച് വിപണയിൽ നിന്ന് പിന്‍വലിക്കാൻ കമ്മിഷണര്‍ നിർദേശം നല്‍കി. അതേസമയം പതിമൂന്നാം തിയതി ലഭിച്ച ലാബ് പരിശോധനാ റിപ്പോര്‍ട്ട് അനുസരിച്ച് അരിയില്‍ ഒരു തരത്തിലുമുള്ള മായം ചേർന്നിട്ടില്ലെന്നാണ് ഡബിൾ ഹോഴ്സിന്റെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam