കൂട്ടബലാത്സംഗത്തെ എതിര്‍ത്ത ദളിത് യുവതിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

By Web TeamFirst Published Aug 21, 2018, 3:50 PM IST
Highlights

80-90 ശതമാനം പൊള്ളലേറ്റ യുവതി പാറ്റ്ന മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. യുവതിയുടെ നില അതീവ ഗുരുതരമാണെന്നാണ് ഡോക്ടമാര്‍ പറയുന്നത്

പാറ്റ്ന: കൂട്ട ബലാത്സംഗത്തെ എതിര്‍ത്ത ദളിത് യുവതിയെ മൂന്നംഗ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ബീഹാറിലെ പുരന്‍ബിഗാ ഗ്രാമത്തിലാണ് സംഭവം. 80-90 ശതമാനം പൊള്ളലേറ്റ യുവതി പാറ്റ്ന മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. യുവതിയുടെ നില അതീവ ഗുരുതരമാണെന്നാണ് ഡോക്ടമാര്‍ പറയുന്നത്. ഇത്രയും പൊള്ളലേറ്റ സാഹചര്യത്തില്‍ രക്ഷപ്പെടാനുള്ള സാധ്യതകള്‍ കുറവാണെന്നും ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പിഎംസിഎച്ച് സൂപ്രണ്ട് രാജീവ് രഞ്ജന്‍ പറഞ്ഞു.

സംഭവത്തില്‍ ഇതുവരെ എഫ്ഐആര്‍ ഇട്ടിട്ടില്ല. സംഭവം നടന്ന അതേ ഗ്രാമത്തിലുള്ള രഞ്ജിത്ത് ചൗധരി എന്നയാളാണ് കേസിലെ മുഖ്യപ്രതിയെന്നാണ് പെള്ളലേറ്റ യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇയാള്‍ ഒളിവിലാണ്. തന്‍റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ ജോലി ചെയ്യുന്നതിനാല്‍ അവസരം മുതലാക്കി രഞ്ജിത് തന്നെ ഇടയ്ക്കിടെ ശല്യപ്പെടുത്തിയിരുന്നു.

ഇന്നലെ രണ്ട് സുഹൃത്തുക്കളുമായി എത്തിയ ഇയാള്‍ തന്നെ ആക്രമിച്ചു. താന്‍ ഉച്ചത്തില്‍ നിലവിളിച്ചതോടെ വായില്‍ തുണി തിരുകി. തുടര്‍ന്ന് രണ്ട് പേര്‍ ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച ശേഷം കത്തിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. പ്രതിയായ രഞ്ജിത്തിന്‍റെ കുടംബത്തിനെതിരെയും രംഗത്ത് വന്നു. താഴ്ന്ന ജാതിയില്‍പ്പെട്ടവരെ വ്രണപ്പെടുത്തുന്ന തരത്തില്‍ പെരുമാറുമെന്നുള്ള പരാതിയാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. 

click me!