
സ്റ്റിറിയ: രാത്രിയിലെ വേഴ്ചയ്ക്കിടയില്‍ മരിച്ചുപോയ ലൈംഗികത്തൊഴിലാളിയെ വീട്ടിലെ സ്‌റ്റെയര്‍കെയ്‌സിനടിയില്‍ കുഴിച്ചുമൂടി മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തയാള്‍ക്ക് പത്ത്മാസം തടവ് ശിക്ഷ. ഓസ്ട്രിയന്‍ സ്‌റ്റേറ്റായ സ്റ്റിറിയയിലെ ലിയോബെന്‍ നഗരത്തിലെ ഒരു ക്രിമിനല്‍ കോടതി 40 കാരനായ ക്രിസ്റ്റിയന്‍ ടി എന്നയാള്‍ക്കാണ് ശിക്ഷ വിധിച്ചത്. കൊലപാതകമല്ലെന്നും ആകസ്മികമാണെന്നും യുവതി മയക്കുമരുന്ന് അമിതമായി കഴിച്ചിരുന്നു എന്ന് കണ്ടെത്തിയതിനാല്‍ കേവലം പത്തു മാസത്തെ തടവുശിക്ഷ മാത്രമാണ് വിധിക്കപ്പെട്ടത്.
സംഭവം ഇയാള്‍ തന്നെ കോടതിയില്‍ വ്യക്തമാക്കി, രാത്രിയില്‍ വീട്ടിലേക്ക് കൊണ്ടുവന്ന ഹംഗേറിയന്‍ ലൈംഗികത്തൊഴിലാളിയായ ഒരു 42 കാരിയെ കഴിഞ്ഞ ഡിസംബറിലെ ഒരു പ്രഭാതത്തിലാണ് മരിച്ച നിലയില്‍ ഇയാള്‍ കണ്ടെത്തിയത്. മദ്യവും മയക്കുമരുന്നും ലൈംഗികതയുമായി രാത്രി മുഴുവന്‍ ചെലവഴിച്ച ശേഷം രാവിലെ കട്ടിലില്‍ ഒപ്പം കിടന്നിരുന്ന ഇവരെ മരിച്ച് മരവിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പേടിച്ചുപോയ ഇയാള്‍ താന്‍ കാരണമായിരിക്കാം യുവതി മരിച്ചെന്ന് കരുതി മൃതദേഹം മാറ്റാന്‍ ശ്രമിക്കുകയായിരുന്നു.
വീട്ടില്‍ ഉണ്ടായിരുന്ന 17 കാരിയായ മകളെ ജോലിക്ക് കൊണ്ടുപോയി ആക്കി തിരിച്ചുവരികയും സ്‌റ്റെയര്‍ കെയ്‌സിന് കീഴില്‍ തറയില്‍ കുഴിയെടുത്ത് മൂടുകയും അതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്യുകയുമായിരുന്നു. മൃതദേഹത്തില്‍ ആകെയുണ്ടായിരുന്നത് കുളികഴിഞ്ഞ് ഉപയോഗിക്കുന്ന ഒരു വസ്ത്രം മാത്രമായിരുന്നു. ആദ്യം ചെയിന്‍സോ കൊണ്ട് ശരീരം കഷ്ണങ്ങള്‍ ആക്കാനാണ് ഉദ്ദേശിച്ചത്.
എന്നാല്‍ നിലവറയ്ക്കുള്ളില്‍ ശരീരം ഒളിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ ഈ നീക്കം ഉപേക്ഷിച്ചു. അമിതമായ മയക്കുമരുന്ന് ഉപയോഗമാണ് ആന്‍ഡ്രിയ ഏജിസ് ലീച്ച്‌നാം എന്ന യുവതിയുടെ മരണത്തിന് കാരണമെന്നാണ് കരുതുന്നത്.<
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam