ബ്രൂവറി ആരോപണത്തിന് പിന്നില്‍ മദ്യ ലോബിയെന്ന് എ.കെ.ബാലന്‍

Published : Oct 02, 2018, 10:46 AM IST
ബ്രൂവറി ആരോപണത്തിന് പിന്നില്‍ മദ്യ ലോബിയെന്ന് എ.കെ.ബാലന്‍

Synopsis

 ബ്രൂവറി അനുവദിച്ചതില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് മദ്യമെത്തിക്കുന്ന ലോബിയെന്ന് എ.കെ.ബാലന്‍. 

 

കോഴിക്കോട്: ബ്രൂവറി അനുവദിച്ചതില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് മദ്യമെത്തിക്കുന്ന ലോബിയെന്ന് എ.കെ.ബാലന്‍. കേരളത്തിന് ആവശ്യമായ 25% മദ്യം പോലും സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നില്ല. 
പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ബ്രുവറികളും ഡിസ്റ്റിലറികളും കൂട്ടണം. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രി എ.കെ ബാലന്‍ കോഴിക്കോട് പറഞ്ഞു.  

ബ്രൂവറിയില്‍ വിശദീകരണവുമായി എക്സൈസ് മന്ത്രിയും രംഗത്തെത്തി. ബ്രൂവറിക്ക് അനുമതി നല്‍കി എന്നതിന്‍റെ അര്‍ത്ഥം ലൈസന്‍സ് നല്‍കി എന്നല്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു ‍. കേരളത്തിന്‍റെ വരുമാനവും തൊഴില്‍ സാധ്യതയും മാത്രമാണ് ആലോചിച്ചതെന്നും മന്ത്രി പറഞ്ഞു. വിഎസ് ഉന്നയിച്ച ആശങ്ക പരിശോധിക്കുമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.  പ്രതിപക്ഷ നേതാവ് പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. 

അതേസമയം, എലപ്പുള്ളിയിൽ ബ്രൂവറിക്ക് സർക്കാർ അനുമതി നൽകിയത് കേന്ദ്രഭൂഗർഭ ജലവകുപ്പിന്‍റെ കണ്ടെത്തലുകൾ പരിഗണിക്കാതെ. അപകടകരമായ രീതിയിൽ ജലനിരപ്പ് താഴുന്നുവെന്ന് വകുപ്പ് കണ്ടെത്തിയ ഇടത്താണ് വർഷം പത്ത് കോടി ലിറ്റർ ആവശ്യമായ വ്യവസായത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകിയത്. ഇത്തരം പ്രദേശങ്ങളിൽ വെളളം ഉപയോഗിച്ച് കൊണ്ടുളള വ്യവസായങ്ങൾ പാടില്ലെന്ന വകുപ്പിന്‍റെ നിർദ്ദേശവും തള്ളി


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു
കേരളത്തിൽ അപ്രതീക്ഷിത ശൈത്യം, രാത്രിയിലും രാവിലെയും തണുത്ത് വിറയ്ക്കുന്നു! കാരണം ലാ നിനയും സൈബീരിയൻ ഹൈയും