ബില്ലില്‍ ഒപ്പുവെക്കാതെ ഗവര്‍ണര്‍; വിയോജിപ്പില്ലെന്ന് എ.കെ ബാലന്‍

By Web DeskFirst Published Apr 7, 2018, 6:34 PM IST
Highlights
  • തുടര്‍നടപടി പ്രതിപക്ഷവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി ബാലന്‍ പറഞ്ഞു. 

തിരുവനന്തപുരം: കണ്ണൂര്‍, കരുണ ബില്‍ ഗവര്‍ണര്‍ തടഞ്ഞുവച്ച നടപടിയില്‍ സര്‍ക്കാരിന് വിയോജിപ്പില്ലെന്ന് നിയമ മന്ത്രി എ.കെ.ബാലന്‍. ഗവര്‍ണറുടെ നടപടി നിയമപരവും ഭരണഘടനാപരവുമാണ്.

തുടര്‍നടപടി പ്രതിപക്ഷവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി ബാലന്‍ പറഞ്ഞു. സഭ പാസാക്കിയ ബില്ലാണ് ഗവര്‍ണര്‍ പി സദാശിവം ഒപ്പുവെക്കാത്തത്. ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. ബില്‍ സുപ്രീം കോടതി വിധിയുടെ ലംഘനമെന്ന് വിലയിരുത്തല്‍. ഗവര്‍ണര്‍ ഒപ്പിടാത്ത പക്ഷം നാളെ ബില്‍ അസാധുവാകും.  

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ ബില്‍ പാസാക്കാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതി വിമര്‍ശം ഉന്നയിച്ചിരുന്നു.
ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ഒപ്പുവയ്ക്കാതിരുന്നത് സര്‍ക്കാരിന് തിരിച്ചടിയായി.

click me!