ശബരിമലയിലേക്ക് യുവതികളെത്തിയത് സർക്കാർ തീരുമാനപ്രകാരമല്ലെന്ന് മന്ത്രി എകെ ബാലന്‍

By Web TeamFirst Published Jan 2, 2019, 10:29 AM IST
Highlights

യുവതികള്‍ ശബരിമലയിലേക്ക് എത്തണമെന്ന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ അതിനെ എതിര്‍ക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും എ കെ ബാലന്‍.

തിരുവനന്തപുരം: ശബരിമലയിലേക്ക് യുവതികളെ കൊണ്ടുപോവുക എന്നത് സര്‍ക്കാരിന്‍റെ തീരുമാനമല്ലെന്ന് മന്ത്രി എ കെ ബാലന്‍. യുവതികള്‍ ശബരിമലയിലേക്ക് എത്തണമെന്ന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ അതിനെ എതിര്‍ക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. യുവതികള്‍ സംരക്ഷണം ആവശ്യപ്പെട്ടാല്‍ എത് ഒരുക്കുക തന്നെ ചെയ്യുമെന്നും എ കെ ബാലന്‍ പ്രതികരിച്ചു. 

ബിന്ദുവും കനകദുര്‍ഗയുമാണ് ഇന്ന് പുലര്‍ച്ചെ 3.45യോട് കൂടെ  ശബരിമല ദര്‍ശനം നടത്തിയത്. മഫ്ടി പൊലീസിന്‍റെ സുരക്ഷയിലായിരുന്നു  ഇവര്‍ ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും.

യുവതികള്‍ ദര്‍ശനം നടത്തിയതായി പൊലീസും മുഖ്യമന്ത്രിയും സ്ഥിരീകരിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നാണ് ഇതേ കുറിച്ച് അറിഞ്ഞതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം പത്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. സംഭവത്തെകുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

click me!