എ കെ ശശീന്ദ്രന്‍റെ ഫോണ്‍വിളി വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും

By Web DeskFirst Published Mar 30, 2017, 4:22 PM IST
Highlights

എ കെ ശശീന്ദ്രന്‍റെ ഫോണ്‍വിളി വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ തീരുമാനമായി. ഐജി ദിനേന്ദ്ര കശ്യപിന് ആണ് അന്വേഷണച്ചുമതല. കോട്ടയം പാലക്കാട് എസ്‌പിമാരും അന്വേഷണ സംഘത്തിലുണ്ട്. ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജു മോനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

ഫോണ്‍ വിളി വിവാദത്തില്‍ ജുഡിഷ്വല്‍ അന്വേഷണം നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണവും വരുന്നത്.

click me!