ജയരാജന്‍ ചെയ്‌തത് തെറ്റെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

Web Desk |  
Published : Oct 12, 2016, 06:11 AM ISTUpdated : Oct 05, 2018, 02:27 AM IST
ജയരാജന്‍ ചെയ്‌തത് തെറ്റെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

Synopsis

ശരിയായ രീതിയിലല്ല കാര്യങ്ങള്‍ നടന്നതെന്ന് മുഖ്യമന്ത്രിക്ക് ബോധ്യമായെന്നും മുഖ്യമന്ത്രി ഇടപെട്ടിരുന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകരുമായിരുന്നുവെന്നും എ ക ശശീന്ദ്രന്‍ കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബന്ധുത്വം മാത്രം യോഗ്യതയല്ലെന്ന നിലപാടറിയിച്ചാണ് നിയമന വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചത്. ഇ പി ജയരാജന്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യമായി കഴിഞ്ഞു. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ചൂണ്ടിക്കാട്ടിയ മന്ത്രി ഇ പി ജയരാജനെതിരെ നടപടിയുണ്ടായേക്കുമെന്ന സൂചനകളും നല്‍കുന്നു. ഈ വിവാദം എല്ലാമന്ത്രിമാര്‍ക്കും അപായ സൂചന നല്‍കിയിരിക്കുകയാണെന്നും ശശീന്ദ്രന്‍ വ്യക്തമാക്കുന്നു.   

ബന്ധുനിയമനത്തിലെ എതിര്‍പ്പ് ജനയുഗത്തിലൂടെ സി പി ഐഅറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മനസിലിരിപ്പ് മനസിലാക്കി കൂടുതല്‍ ഘടടകഷികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ഇ പി ജയരാജനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. മുന്നണിയെ തന്നെ ബാധിക്കുന്ന വിഷയമായി ബന്ധുനിയമനം മാറുന്നുവെന്ന സൂചന കൂടിയാണ് പുറത്ത് വരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം': വി കെ പ്രശാന്ത് എംഎൽഎയോട് കൗൺസിലർ ആർ ശ്രീലേഖ
ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം