
ചട്ടിയില്‍ ഫ്രൈ ആകുന്നതിനു മുന്‍പ് എണ്ണയിൽ കിടക്കുന്ന ചേരുവകൾ അകത്താക്കുന്ന ഞണ്ടിന്റെ വീഡിയോ വൈറലാകുന്നു. ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ.
തിളച്ചുകൊണ്ടിരിക്കുന്ന എണ്ണയിൽ പൊങ്ങിക്കിടക്കുന്ന ഞണ്ട് തനിക്കു ചുറ്റും ഇട്ടിരിക്കുന്ന ചേരുവകൾ വേഗത്തിൽ എടുത്തു ഭക്ഷിക്കുന്നതാണ് 34 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പാചകക്കാരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ, വീഡിയോയ്ക്ക് വിമർശനവുമായി നിരവധിപ്പേരാണ് എത്തിയത്. ഞണ്ടിനെ കൊന്നതിനു ശേഷം ഭക്ഷണമാക്കുകയാണ് വേണ്ടതെന്നും ജീവികളോട് ഇത്തരത്തിലുള്ള ക്രൂരത കാട്ടരുതെന്നുമുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam