'യതീഷ് ചന്ദ്രയ്ക്ക് ‍ഞങ്ങളുടെ വകയും പുരസ്‌കാരമുണ്ട്'; ഭീഷണിയുമായി എ എന്‍ രാധാകൃഷ്ണന്‍

Published : Dec 01, 2018, 04:38 PM ISTUpdated : Dec 01, 2018, 06:21 PM IST
'യതീഷ് ചന്ദ്രയ്ക്ക് ‍ഞങ്ങളുടെ വകയും പുരസ്‌കാരമുണ്ട്'; ഭീഷണിയുമായി എ എന്‍ രാധാകൃഷ്ണന്‍

Synopsis

മുഖ്യമന്ത്രി പിണറായി വിജയന്‍ നൽകിയത് പോലെ യതീഷ് ചന്ദ്രയ്ക്ക് പുരസ്‌കാരം നൽകും. ഇത് എന്താണെന്ന് പിന്നീട് വ്യക്തമാക്കുമെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കൊച്ചി: എസ് പി യതീഷ് ചന്ദ്രക്ക് ഭീഷണിയുമായി ബിജെപി  ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍.  മുഖ്യമന്ത്രി പിണറായി വിജയന്‍ നൽകിയത് പോലെ യതീഷ് ചന്ദ്രയ്ക്ക് പുരസ്‌കാരം നൽകും. ഇത് എന്താണെന്ന് പിന്നീട് വ്യക്തമാക്കുമെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ശബരിമലയിലെ  നടപടികൾക്ക്  മുഖ്യമന്ത്രി യതീഷ് ചന്ദ്രയ്ക്ക്  താമ്രപത്രം  നൽകി. കെ പി ശശികലയെ  അറസ്റ്റ്  ചെയ്തവർക്ക് മുഖ്യമന്ത്രിയുടെ ഉത്തരവ്  പ്രകാരം ക്യാഷ്  അവാർഡ് നൽകി. കേരളത്തിലെ ഡി ജി പി മുഖ്യമന്ത്രിയുടെ കൈയിലെ  കളിപ്പാവയെന്നും എ എൻ രാധാകൃഷ്ണൻ കൊച്ചിയില്‍ പറഞ്ഞു.

സുരേന്ദ്രന് എതിരായ കേസുകള്‍ വലിയ അപകടത്തെയാണ് ക്ഷണിച്ച് വരുത്തുന്നത്. സംസ്ഥാനത്തിന്‍റെ  ക്രമസമാധാന നില തകരാറിലായാല്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. പിണറായിയെ കാണുമ്പോൾ  തൊഴുതുനിൽക്കുന്ന ഡി ജി പി കേരളത്തിന് അപമാനമാണ്. ശബരിമലയിൽ നിന്ന് പോലീസിനെ താഴെ  ഇറക്കണം. ശബരിമല വിഷയത്തില്‍ ബിജെപി സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സമരം ശക്തമാക്കുന്നതില്‍ ദേശീയ നേതൃത്വത്തിന്‍റെ  ഇടപെടലുണ്ടായോ എന്ന ചോദ്യത്തിന് വ്യക്തമായി മറുപടി പറയാതെ എ എൻ രാധാകൃഷ്ണൻ ഒഴിഞ്ഞുമാറി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാമ്പാടിയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി; സ്ഥലത്ത് നിന്നും കമ്പിവടി കണ്ടെടുത്തു, പൊലീസ് അന്വേഷണം
'അസ്ലം മുഹമ്മദ് എന്ന എൻ്റെ സഹോദരാ, എനിക്ക് പരിഭവമില്ല'; സൈബർ അധിക്ഷേപത്തിൽ ലിൻ്റോ ജോസഫ് എംഎൽഎ; യുവാവിനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു