കുളിമുറിയിൽ പോയ യുവാവ് കണ്ടത് അപ്രതീക്ഷിത അതിഥിയെ; നടുക്കം മാറാതെ കുടുംബം

Published : Jan 31, 2019, 04:40 PM ISTUpdated : Jan 31, 2019, 04:47 PM IST
കുളിമുറിയിൽ പോയ യുവാവ് കണ്ടത് അപ്രതീക്ഷിത അതിഥിയെ; നടുക്കം മാറാതെ കുടുംബം

Synopsis

വേനൽക്കാലമായതിനാൽ മനുഷ്യരെപ്പോലെ ശരീരം തണുപ്പിക്കുന്നതിനു വേണ്ടി ഇഴജന്തുക്കൾ വീടുകളിൽ എത്താറുണ്ടെന്ന് പാമ്പിനെ പിടികൂടിയ ലൂക്ക് ഹണ്ട്‌ലി പറഞ്ഞു. പാമ്പിനെ പിടി കൂടുന്നതിന്റെ വീഡിയോ ഹണ്ട്‌ലി തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

മെൽബൺ: ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഓസ്ട്രേലിയയിലെ ഒരു കുടുംബം ശുചിമുറിയിൽ പെരുമ്പാമ്പിനെ കണ്ടെന്ന വാർത്ത പുറത്തു വന്നത്. മറ്റൊരു ദിവസം പാതിരാത്രിയിൽ വെളിച്ചമില്ലാതെ ശുചിമുറിയിൽ പോയ യുവതിയ്ക്ക് പാമ്പിന്റെ കടിയേൽക്കുകയും ചെയ്തിരുന്നു. വീണ്ടും ശുചിമുറിയിൽ വില്ലനായി എത്തിയിരിക്കുകയാണ് ഒരു പാമ്പ്.

സതേൺ ക്വീൻസ്‌ലാൻഡിലെ സൺഷൈൻ കോസ്റ്റിൽ താമസിക്കുന്ന കുടുംബമാണ് അപ്രതീക്ഷിതമായി കുളിമുറിയിലെ പെരുമ്പാമ്പിനെ കണ്ടത്. അതിരാവിലെ കുളിമുറിയിൽ കയറിയപ്പോൾ ഏഴടി നീളമുള്ള പെരുമ്പാമ്പ് ഷവറിൽ തൂങ്ങിയാടുകയായിരുന്നു. ഉടൻ തന്നെ 
അവർ വിവരം പാമ്പുപിടിത്തക്കാരെ അറിയിച്ചു.

വേനൽക്കാലമായതിനാൽ മനുഷ്യരെപ്പോലെ ശരീരം തണുപ്പിക്കുന്നതിനു വേണ്ടി ഇഴജന്തുക്കൾ വീടുകളിൽ എത്താറുണ്ടെന്ന് പാമ്പിനെ പിടികൂടിയ ലൂക്ക് ഹണ്ട്‌ലി പറഞ്ഞു. പാമ്പിനെ പിടി കൂടുന്നതിന്റെ വീഡിയോ ഹണ്ട്‌ലി തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്കിൽ വീഡിയോ കണ്ട എല്ലാവരും ഭയത്തോടെയാണ് പ്രതികരിക്കുന്നത്. ഓസ്ട്രേലിയയിൽ ക്രമാതീതമായി ചൂട് ഉയരുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ചൂട് മൂലം ജലാശയങ്ങളിലെ വെള്ളം വറ്റിയതിനാൽ തണുപ്പ് തേടി ഇഴജന്തുക്കൾ വീടുകളിലേക്ക് എത്തുന്നത് പതിവായി മാറുകയും ചെയ്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല
ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം