
ഫിലിപ്പീൻസ്: മനിലയില ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ ഭിത്തിയിൽ തൂങ്ങിക്കയറിയ ഫ്രഞ്ച് സ്പൈഡർമാൻ അലെയ്ൻ റോബർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ ഉപകരണങ്ങളോ മുൻകരുതലുകളോ ഇല്ലാതെയാണ് അമ്പത്തിയാറുകാരനായ അലെയ്ൻ ഈ കെട്ടിടത്തിന് മുകളിൽ കയറിയത്. ''ഇതാണെന്റെ വഴി. എന്റെ ജീവിതരീതിയാണിത്. ഉറങ്ങുന്നത് പോലെയും ഭക്ഷണം കഴിക്കുന്നത് പോലെയും എനിക്ക് പ്രിയപ്പെട്ട പ്രക്രിയയാണിത്. എന്നെ ജീവിപ്പിക്കുന്നതും ഇതാണ്.'' കെട്ടിടത്തിന് മുകളിൽ കയറിയതിനെക്കുറിച്ച് അലെയ്ൻ മാധ്യമങ്ങളോട് വിശദീകരിക്കുന്നു.
രണ്ടു മണിക്കൂറോളം എടുത്താണ് റോബർട്ട് കെട്ടിടത്തിനു മുകളിലെത്തി തിരിച്ചിറങ്ങിയത്. കെട്ടിടത്തിനു താഴെ നിരവധി പേർ കാഴ്ചക്കാരായി ഉണ്ടായിരുന്നു. താഴെ എത്തിയ ഉടനെ റോബർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുവിടത്തിൽ ശല്യമുണ്ടാക്കി എന്നാണ് അലെയ്നെതിരെ ചുമത്തിയ കുറ്റം. സിയോളിലെ 123 നിലയുള്ള കെട്ടിടത്തിൽ കയറാനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് റദ്ദാക്കിയിരുന്നു. സാഹസികപ്രവർത്തനങ്ങൾക്കിടെ ഇയാൾ പലതവണ അറസ്റ്റിലായിട്ടുമുണ്ട്. കയറോ മറ്റു സുരക്ഷാ മുൻകരുതലുകളോ ഇല്ലാതെ ഈഫൽ ഗോപുരമുൾപ്പെടെ നൂറിലധികം കെട്ടിടങ്ങളിൽ കയറി അലെയ്ൻ റോബർട്ട് ഗിന്നസ് റെക്കോഡ് സ്ഥാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam