ലക്കിടി കോളേജിലെ മര്‍ദ്ദനം; എഫ്ഐആര്‍ തയ്യാറാക്കിയ എ എസ് ഐക്ക് സസ്പെന്‍ഷന്‍

Published : Mar 23, 2017, 03:06 PM ISTUpdated : Oct 05, 2018, 03:45 AM IST
ലക്കിടി കോളേജിലെ മര്‍ദ്ദനം; എഫ്ഐആര്‍ തയ്യാറാക്കിയ എ എസ് ഐക്ക് സസ്പെന്‍ഷന്‍

Synopsis

കൊച്ചി: ലക്കിടി നെഹ്റു കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ എഫ്ഐആര്‍ തയ്യാറാക്കിയ എ എസ് ഐക്ക് സസ്പെന്‍ഷന്‍.  പഴയന്നൂര്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐ ജ്ഞാനശീലനെയാണ് സസ്പെന്‍ഡ് ചെയ്‍തത്.

എഫ്ഐആര്‍ തയ്യാറാക്കിയതില്‍  പോലീസിന് ഗുരുതര വീഴ്ചപറ്റിയെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.   ഈ എഫ്ഐആറിലൂടെ നെഹ്രു കോളേജ് ഉടമ കൃഷ്ണദാസിന് രക്ഷപെടാന്‍ പോലീസ് വഴിയൊരുക്കിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് കൃഷ്ണദാസിനെതിരെ നിലനില്‍ക്കെ ലക്കിടി കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ പോലീസ് എഫ്ഐആര്‍ തയ്യാറാക്കുന്നതില്‍ ജാഗ്രത പാലിച്ചില്ലെന്നും ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ അടക്കം ചുമത്താന്‍ കഴിയുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; അൽ ജസീറ ക്യാമറാമാൻ അഹമ്മദ് വിഷ്വ കൊല്ലപ്പെട്ടു
ഇത്രയും പണം എവിടെ നിന്ന്? തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; അന്വേഷണം ആവശ്യപ്പെട്ട് വിമത എംഎൽഎമാർ