ലണ്ടന്‍ സ്ഫോടനം; ഐ എസ് ഉത്തരവാദിത്തം ഏറ്റെടുത്തു

By Web DeskFirst Published Mar 23, 2017, 2:31 PM IST
Highlights

ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിൻറെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ എസ്) ഏറ്റെടുത്തു. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് സംഘടന അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ബുധനാഴ്ച ബ്രിട്ടീഷ് പാർലമെൻറിന് സമീപമുണ്ടായ  ഭീകരാക്രമണത്തിൽ  സ്ത്രീയും പൊലീസുകാരനുമടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിലടക്കം 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ ഫ്രഞ്ച്, ദക്ഷിണകൊറിയൻ പൗരന്മാരും ഉൾപ്പെടുന്നു. ആക്രമിയെ പൊലീസ് വെടിവെച്ചു കൊന്നിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഏഴു പേരുടെ നില ഗുരുതരമാണ്.  

അതേസമയം അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബ്രിട്ടനിൽ ജനിച്ചയാളാണ് പ്രതിയെന്നും പ്രധാനമന്ത്രി തെരേസ മെയ് രാവിലെ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതി ഏഷ്യൻ വംശജനാണെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റെയ്ഡുകളിലാണ് ഇവർ അറസ്റ്റിലായത്. ലണ്ടൻ നഗരത്തിലും ബർമിങ്ഹാമിലുമായിരുന്നു റെയ്ഡുകൾ. റെയ്ഡിൽ ആയുധങ്ങളും പിടിച്ചെടുത്തു.

 

click me!