
ഇസ്ലാമാബാദ്: നിങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണോ എന്ന ചോദ്യത്തിന് പാക് പൗരൻമാർ നൽകിയ മറുപടി ചോദ്യകർത്താക്കളെ മാത്രമല്ല ഞെട്ടിച്ചത്. ഇന്റർനെറ്റ് എന്താണ് എന്നായിരുന്നു അവരുടെ മറുചോദ്യം. ഇന്ത്യയുടെ അയൽരാജ്യമായ പാകിസ്ഥാനിലെ സാങ്കേതിക അറിവിനെക്കുറിച്ച് രാജ്യാന്തര മാധ്യമങ്ങളിൽ വന്ന സര്‍വ്വേ റിപ്പോർട്ടില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം.
രണ്ടായിരം കുടുംബങ്ങളെ പങ്കെടുപ്പിച്ച് സാംപ്ലിംഗ് മെതഡോളജി അനുസരിച്ച് നടത്തിയ സർവ്വേയിലാണ് കണ്ടെത്തലുകള്‍. പാകിസ്ഥാനിൽ 16 വയസ്സിനും 65 വയസ്സിനുമിടയിലുള്ള 69 ശതമാനം ആളുകൾക്കും ഇന്റർനെറ്റ് എന്താണെന്ന് അറിയില്ലെന്ന് ഈ സർവ്വേയിൽ വ്യക്തമാക്കുന്നു. ഇൻഫോർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജിയാണ് സർവ്വേ നടത്തിയത്.
2017 ഒക്ടോബർ-ഡിസംബർ കാലയളവിലായിരുന്നു സർവ്വേ. പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് 15.2 കോടി മൊബൈൽ വരിക്കാരുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ ഇന്റർനെറ്റിനെക്കുറിച്ച് അറിവില്ലാത്തവർ ധാരാളമുണ്ട്. ഏറ്റവും കൂടുതൽ ആളുകളുളളത് പാകിസ്ഥാനിലാണെന്നും സർവ്വേയിൽ പറയുന്നു. വെറും 17 ശതമാനം പേരാണ് ഇന്റർനെറ്റ് ഉപയോഗിച്ചതായി പറഞ്ഞത്. 43 ശതമാനം സ്ത്രീകൾ രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. അതേ സമയം ഗ്രാമീണരിൽ 13 ശതമാനം മാത്രമാണ് ഇന്റർനെറ്റ് ഉപയോക്താക്കൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam