ഞാന്‍ സിനിമ തീയ്യറ്ററിലാണ്, എന്നെ രക്ഷിക്കൂ, സുഷമാസ്വരാജിന് ചെറുപ്പക്കാരന്‍റെ ട്വീറ്റ് വൈറലാകുന്നു

Published : Aug 10, 2017, 10:39 AM ISTUpdated : Oct 05, 2018, 02:01 AM IST
ഞാന്‍ സിനിമ തീയ്യറ്ററിലാണ്, എന്നെ രക്ഷിക്കൂ, സുഷമാസ്വരാജിന് ചെറുപ്പക്കാരന്‍റെ ട്വീറ്റ് വൈറലാകുന്നു

Synopsis

ട്വിറ്ററിലെ ഏറ്റവും ജനകീയായ രാഷ്ട്രീയ നേതാക്കളിലൊരാളാണ് വിദേശകാരി മന്ത്രി സുഷമ സ്വരാജ്.  പല ആവശ്യങ്ങളും അഭ്യര്‍ത്ഥിച്ച് കൊണ്ട് പലരും സുഷമയ്ക്ക് ട്വീറ്റ് ചെയ്യാറുണ്ട്. പാകിസ്താനില്‍ നിന്ന് വരെ സഹായം അഭ്യര്‍ത്ഥിച്ച് സുഷമയ്ക്ക് ട്വീറ്റ് ലഭിക്കാറുണ്ട്. ഇവയ്ക്കെല്ലാം അവര്‍ പരിഹാരം കാണുമെന്ന് ഉറപ്പാണ്. എന്നാല്‍ രസകരമായ പല ആവശ്യങ്ങളും സുഷമയ്ക്ക് മുന്നില്‍ എത്താറുണ്ട്.

അത്തരമൊരു ട്വീറ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. എല്ലാക്കാര്യങ്ങളും എത്രയും വേഗം ചെയ്ത് കൊടുക്കുന്ന മന്ത്രിയ്ക്ക് മുന്നില്‍ പുതിയ ഒരു ആവശ്യവുമായി വിഷാല്‍ സൂര്യ വാന്‍ഷി എന്ന ചെറുപ്പക്കാരന്‍ എത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാനും അനുഷ്ക ശര്‍മ്മയും ഒന്നച്ച് അഭിനയിച്ച പുതിയ ചിത്രമായ ജബ് ഹാരി മെറ്റ് സെജാല്‍ എന്ന സിനിമ താന്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും തന്നെ എത്രയും വേഗം രക്ഷിക്കണമെന്നും  ഇയാള്‍  പറയുന്നു.

ചെറുപ്പക്കാരന്‍റെ ഈ ട്വീറ്റ് ഇതിനോടകം തന്നെ   വൈറലായി മാറിയിരിക്കുകയാണ്.  ഇത്തരം രസകരമായ ട്വീറ്റുകള്‍ക്ക് അതേ രീതിയില്‍ തന്നെ മറുപടി പറയാറാണ് സുഷമയുടെ പതിവ്. സുഷമയുടെ പുതിയ മറുപടിയ്ക്കായ് ട്രോളന്‍മാര്‍ കാത്തിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിത ലീഗ് പ്രതിനിധികളല്ല', ചരിത്രത്തിലാദ്യമായി 2 വനിതകൾക്ക് സീറ്റ് നൽകിയിട്ടും അതൃപ്തി, പരസ്യ വിമർശനവുമായി നൂർബിന
പാചകവാതക ക്ഷാമം രൂക്ഷം! സംസ്ഥാനത്തെ ഹോട്ടൽ സംഘടന സമരത്തിലേക്ക്, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും