ആധാറിന്‍റെ പേരില്‍ റേഷന്‍ നിഷേധിച്ചു; ഒരു മരണം കൂടി

Published : Jan 02, 2018, 08:32 PM ISTUpdated : Oct 05, 2018, 02:37 AM IST
ആധാറിന്‍റെ പേരില്‍ റേഷന്‍ നിഷേധിച്ചു; ഒരു മരണം കൂടി

Synopsis

റാഞ്ചി: ആധാറിന്‍റെ പേരില്‍ റേഷന്‍ നിഷേധിച്ചതിനെ  തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ വൃദ്ധ മരിച്ചു. പട്ടിണി കിടക്കേണ്ടി വന്നതിനാല്‍ ക്ഷീണം ബാധിച്ച് ഗര്‍വ ജില്ലയിലെ സോന്‍പൂര്‍വ്വ ഗ്രാമത്തിലുള്ള എത്‌വര്യ ദേവി (67)യാണ് മരണപ്പെട്ടത്. റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് എത്‌വര്യയുടെ മരണമെന്ന് ജാര്‍ഖണ്ഡിലെ സാമൂഹിക സംഘടനയായ റൈറ്റ് ടു ഫുഡ് ക്യാംപെയിന്‍ പറഞ്ഞു.

ഡിസംബര്‍ 25നാണ് എത്‌വര്യ മരണപ്പെട്ടത്. 2017 ഒക്ടോബര്‍ മുതല്‍ റേഷനും നവംബര്‍ മുതല്‍ പെന്‍ഷനും ലഭിച്ചിരുന്നില്ല. മകന്‍റെ കുടുംബത്തിനൊപ്പമാണ് എത്‌വര്യ കഴിഞ്ഞിരുന്നത്. ഭക്ഷണത്തിനായി പലപ്പോഴും സമീപത്തുള്ളവരെയാണ് കുടുംബം ആശ്രയിച്ചിരുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ ജാര്‍ഖണ്ഡില്‍ സംഭവിച്ച അഞ്ചാമത്തെ മരണമാണിതെന്ന് റൈറ്റ് ടു ഫുഡ് പ്രവര്‍ത്തകനായ സിറാജ് ദത്ത പറഞ്ഞു. സെപ്റ്റംബര്‍ 28ന് സിംദേഗയില്‍ സന്തോഷി കുമാരി എന്ന ബാലികയും ഡിസംബര്‍ ഒന്നിന് പ്രേമാനി കുന്‍വാര്‍ എന്ന 64കാരിയും മരണപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്കും കാറ്റിനും സാധ്യത, ജാ​ഗ്രതാ നിർദേശം
'അൻവർ ഫ്രോഡ്, രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത നേതാവ്'; പി വി അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം