കൊടിതോരണങ്ങള്‍ക്കൊപ്പം ദേശീയ പതാകയും; യൂത്ത് കോണ്‍ഗ്രസിന്‍റെ ജാഥ വിവാദമാകുന്നു

Published : Jan 02, 2018, 08:03 PM ISTUpdated : Oct 05, 2018, 01:35 AM IST
കൊടിതോരണങ്ങള്‍ക്കൊപ്പം ദേശീയ പതാകയും; യൂത്ത് കോണ്‍ഗ്രസിന്‍റെ ജാഥ വിവാദമാകുന്നു

Synopsis

മുരിക്കാശ്ശേരി: ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വാഹന പ്രചരണ ജാഥയില്‍ ദേശീയ പതാക ഉപയോഗിച്ചത് വിവാദമാകുന്നു. കമ്പിളികണ്ടത്താണ് സംഭവം. യൂത്ത് കോണ്‍ഗ്രസിന്റെ ജനകീയ വിചാരണ യാത്രയെ സ്വീകരണത്തിന്റെ ഭാഗമായി പ്രദേശത്ത് മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൊടിതോരണങ്ങള്‍ കെട്ടിയിരുന്നു. ഇതിലാണ് ദേശീയ പതാകയും ഉള്‍പ്പെട്ടത്. 

പ്രവര്‍ത്തകരുടെ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് എത്തി ദേശീയ പതാക അഴിപ്പിച്ചു. പതാകയെ അപമാനിച്ചതില്‍ സിപിഐഎം പ്രതിഷേധിച്ചു. കൊട്ടകമ്പൂരില്‍ ആദിവാസികളെ കബളിപ്പിച്ച് ഭൂമി കൈയേറി വ്യാജ പട്ടയം ഉണ്ടാക്കിയ ജോയിസ് ജോര്‍ജ് എംപി രാജിവെയ്ക്കണമെന്നും എംപിയേയും കയ്യേറ്റക്കാരേയും സഹായിക്കുന്ന ഇടത് പക്ഷ ഗവണ്‍മെന്റിന്റെ കര്‍ഷക വിരുദ്ധ നയം അവസാനിപ്പിക്കണണെന്നും ജനങ്ങളെ കബളിപ്പിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി രാജി വെയ്ക്കണമെന്നുമാവശ്യപെട്ടാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ജനകീയ വിചാരണ യാത്ര നടക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാല് ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയ സൈനികനെ നിലമ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ഡോക്ടറുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലേ? കർശന നിർദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ, 'വ്യക്തമായി എഴുതണം'