ആറന്മുള വള്ളസദ്യ നാളെ ആരംഭിക്കും

Web Desk |  
Published : Mar 22, 2022, 05:41 PM IST
ആറന്മുള വള്ളസദ്യ നാളെ ആരംഭിക്കും

Synopsis

വള്ളസദ്യയ്ക്കായി ആറന്മുള ക്ഷേത്രത്തിന്റെ ഊട്ടുപുരയിലേക്ക് രാവിലെ അഗ്നി പകർന്നു.

പത്തനംതിട്ട: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ വഴിപാട് വള്ള സദ്യക്ക് നാളെ തുടക്കം. പാസ്റ്റിക് ഒഴിവാക്കി തീർത്തും പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷത്തിലാണ് ഇത്തവണ വള്ളസദ്യ നടക്കുക. ഇനിയുള്ള രണ്ടര മാസം ആറന്മുളകാർക്ക് ഭക്തിയുടെ വള്ളസദ്യകാലം. കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള പള്ളിയോടങ്ങൾ വിവിധ ദിവസങ്ങളിലായി വള്ളസദ്യയിൽ പങ്കെടുക്കും .

വള്ളസദ്യയ്ക്കായി ആറന്മുള ക്ഷേത്രത്തിന്റെ ഊട്ടുപുരയിലേക്ക് രാവിലെ അഗ്നി പകർന്നു. വള്ളസദ്യയുടെ ഉദ്ഘാടനം ഞായാറാഴ്ച  തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ.പത്മകുമാർ നിർവഹിക്കും. ആദ്യദിനം കോയിപ്രം ,തെക്കേമുറി ,മാരാമൺ എന്നീ പള്ളിയോടങ്ങൾക്കാണ് വഴിപാട് വള്ളസദ്യ. ഇഷ്ട കാര്യസിദ്ധിയ്ക്കായിട്ടാണ് ദക്തർ വള്ളസദ്യ വഴിപാട് നടത്തുന്നത്. വള്ളസദ്യ ഒക്‌ടോബർ രണ്ട്‌ വരെ ഉണ്ടാകും. 

വഞ്ചിപ്പാട്ടിന്റെ  താളത്തിൽ  പമ്പയിലൂടെ  തുഴയിട്ട്  എത്തുന്ന പള്ളിയോടങ്ങൾ ആറന്മുള  ക്ഷേത്രത്തിന്റെ  വടക്കെ നടയിലെ  കടവിൽ  അടുക്കും.  പള്ളിയോടങ്ങളെ  ആചാരങ്ങളോടെ സ്വീകരിക്കും.. അറുപത്തിയെട്ട് വിഭവങ്ങൾ അടങ്ങിയതാണ് ആറൻമുള  വള്ളസദ്യ .വഞ്ചിപ്പാട്ട് രീതിയിൽ വിഭവങ്ങൾ  ചോദിക്കുന്നത് ഇവിടുത്തെ  പ്രത്യേകതയാണ് 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇറാനെ പ്രകോപിപ്പിച്ച് അറബ് രാജ്യങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കുന്നു'; യുഎസിനും ഇസ്രയേലിനുമെതിരെ റഷ്യ
പശ്ചിമേഷ്യൻ സംഘർഷം: പ്രതികരണവുമായി വ്യോമയാന മന്ത്രാലയം, '1461 പരാതികൾ പരിശോധിച്ചു, സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നു'