
മുംബെെ: എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം കനത്ത മഴയെ തുടര്‍ന്ന് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി. പൈലറ്റിന്റെ അവസരോചിത ഇടപെടല്‍ മൂലം വൻദുരന്തമാണ് ഒഴിവായത്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നുമാണ് വിമാനം പുറപ്പെട്ടത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രധാന റണ്‍വേ ഒഴിവാക്കി മറ്റൊരു റണ്‍വേയിലാണ് ലാന്‍ഡിംഗ് നടത്തിയത്.
2.51ഓടെ വിമാനത്താവളത്തിലെത്തിയ വിമാനം റണ്‍വേയില്‍ നിന്നും 10 അടിയോളം തെന്നി നീങ്ങുകയായിരുന്നു. ശരിയായ രീതിയിലാണ് വിമാനം ലാന്‍ഡിംഗ് നടത്തിയത്. എന്നാൽ മോശം കാലാവസ്ഥയാണ് റണ്‍വേയില്‍ നിന്നും തെന്നിനീങ്ങാന്‍ ഇടയാക്കിയതെന്ന് എയര്‍ ഇന്ത്യാ വക്താവ് അറിയിച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam