സമുദ്രസുരക്ഷ; ആസിയാന്‍ രാജ്യങ്ങളുടെ സഹകരണം ഉറപ്പ് വരുത്തി മോദി

Web Desk |  
Published : Jun 01, 2018, 07:55 PM ISTUpdated : Jun 29, 2018, 04:26 PM IST
സമുദ്രസുരക്ഷ; ആസിയാന്‍ രാജ്യങ്ങളുടെ സഹകരണം ഉറപ്പ് വരുത്തി മോദി

Synopsis

സമുദ്രസുരക്ഷ ആസിയാന്‍ രാജ്യങ്ങളുടെ സഹകരണം ഉറപ്പ് വരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: സമുദ്രസുരക്ഷയില്‍ ആസിയാന്‍ രാജ്യങ്ങളുടെ സഹകരണം ഉറപ്പ് വരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഷാംഗ്രില ഉച്ചകോടിയില്‍ പങ്കെടുത്തു. മേഖലയിലെ സഹകരണത്തിന് ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ വിശ്വാസം വളരേണ്ടത് അനിവാര്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്തോ പസഫിക് മേഖലയില്‍ ആസിയാന്‍ രാജ്യങ്ങളുമായി കൈകോര്‍ത്ത് സ്വാധീനം ഉറപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഷാംഗ്രില ഉച്ചകോടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.സമ്മേളനത്തെ അഭിസംബോധന ചെയ്ത മോദി സമുദ്രാതിര്‍ത്തികളില്‍ അന്താരാഷട്ര നിയമങ്ങള്‍ പാലിക്കണമെന്ന് ചൂണ്ടികാട്ടി. മേഖലയില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്തോനേഷ്യയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന വാണിജ്യതുറമുഖ നിര്‍മ്മാണത്തിന് സിംഗപ്പൂരും പിന്തുണ അറിയിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന്  പ്രധാനമന്ത്രി പ്രത്യേക പരാമര്‍ശിച്ചു.ചൈനയുമായി ഇന്ത്യ സംഘര്‍ഷങ്ങള്‍ക്ക് ഇല്ലെന്ന വ്യക്തമായ സൂചനകള്‍ നല്‍കുന്നതായിരുന്നു മോദിയുടെ പ്രസംഗം

നേരത്തെ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിന്‍ ലൂങ്ങുമായി കൂടിക്കാഴ്ച്ച നടത്തിയ മോദി വാണിജ്യം,ഐടി,വ്യവസായം എന്നീ മേഖലകളില്‍ എട്ട് കരാറുകളില്‍ ഒപ്പു വച്ചിരുന്നു.സിംഗപ്പൂരിലെ വിവിധ സര്‍വ്വകലാശകളുമായി ഗവേഷണ സഹകരണത്തിനും വിവിധ ഐടി കന്പനികളുമായി സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍ക്കും ധാരണയായി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാത്തിരിപ്പിന് അവസാനം, 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷ നൽകാം, കേരള സർക്കാരിന്റെ പദ്ധതി, മാസം 1000 വീതം, അപേക്ഷ സ്വീകരിക്കുന്നു
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്