
ഇടുക്കി: അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജന്മനാടായ വട്ടവടയില്‍ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആരുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്. എറണാകുളം മഹാരാജാസ് കേളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊലചെയ്യപ്പെട്ടതില്‍ പ്രതിക്ഷേധിച്ച് അഭിമന്യുവിന്റെ ജന്മനാടായ ഇടുക്കി വട്ടവടയില്‍ സി. പിഐഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.
രാവിലെ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി കടകള്‍ അടച്ചിടുവാന്‍ ആവശ്യ പ്പെടുകയായിരുന്നു. തുടര്‍ന്ന് വാഹന ഗതാഗതം പൂര്‍ണ്ണമായി സ്തംഭിപ്പിച്ച് റോഡില്‍ വീപ്പകളും മറ്റും നിരത്തിവച്ച് പ്രതിഷേധം ആരംഭിച്ചു. പ്രദേശത്തെ സ്‌കൂളുകളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം അടഞ്ഞ് കിടക്കുകയാണ്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൂന്നാറില്‍ പ്രതിക്ഷേധ പ്രകടനം നടത്തുമെന്നും സൂചനനയുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൂന്നാറിലെത്തിയ്ക്കുന്ന അഭിമന്യുവിന്റെ മൃതദേഹം വിലാപ യാത്രയായി വട്ടവടയില്‍ എത്തിയ്ക്കും. അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് പൊലീസ് മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam