അഭിമന്യുവിന്‍റെ സഹോദരി വിവാഹിതയായി; ചെലവുകളെല്ലാം വഹിച്ചത് സിപിഎം

Published : Nov 11, 2018, 04:58 PM ISTUpdated : Nov 11, 2018, 05:22 PM IST
അഭിമന്യുവിന്‍റെ സഹോദരി വിവാഹിതയായി; ചെലവുകളെല്ലാം വഹിച്ചത് സിപിഎം

Synopsis

അഭിമന്യുവിന്‍റെ സഹോദരി കൗസല്യയുടെ വിവാഹം വട്ടവടയിൽ നടന്നു. അഭിമന്യു ആഗ്രഹിച്ച പോലെ നാട്ടുകാർ വിവാഹം നടത്തി. സിപിഎമ്മാണ് വിവാഹ ചെലവുകളെല്ലാം വഹിച്ചത്.

ഇടുക്കി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യ വിവാഹിതയായി. വട്ടവടയിൽ മന്ത്രി എം.എം. മണിയുടെയും മുതിർന്ന സിപിഎം നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

അഭിമന്യു സ്വപ്നം കണ്ടതുപൊലൊരു വിവാഹം വട്ടവടക്കാർ യാഥാർത്ഥ്യമാക്കി. കോവിലൂർ സ്വദേശി മധുസൂദനൻ, കൗസല്യയുടെ കഴുത്തിൽ താലി ചാർത്തി. നൂറ് കണക്കിന് പേരാണ് അഭിമന്യുവിന്‍റെ സഹോദരിയുടെ വിവാഹത്തിന് സാക്ഷികളാകാൻ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വട്ടവടയിൽ എത്തിയത്.

ഓണത്തിന് മുമ്പ് നടത്താനിരുന്ന വിവാഹം അഭിമന്യുവിന്‍റെ മരണത്തോടെ നീട്ടിവയ്ക്കുകയായിരുന്നു. വരൻ മധുസൂദനൻ കോവിലൂരിൽ ജീപ്പ് ഡ്രൈവറാണ്. വിവാഹ ശേഷം വട്ടവടയിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ അതിഥികൾക്കെല്ലാം സദ്യ വിളമ്പി. സിപിഎമ്മാണ് വിവാഹ ചെലവുകളെല്ലാം വഹിച്ചത്. സിപിഎം അഭിമന്യുവിന്‍റെ കുടുംബത്തിന് വട്ടവടയിൽ നിർമിച്ച് നൽകുന്ന വീടിന്‍റെ പണികൾ അവസാനഘട്ടത്തിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം
ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന