കണ്ണീര്‍ തോരാതെ അഭിമന്യുവിന്റെ വീട്; പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് ബന്ധുക്കള്‍

By Web DeskFirst Published Jul 4, 2018, 11:40 PM IST
Highlights
  • ക്രൂരകൃത്യം നടത്തിയവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് ബന്ധുക്കള്‍

ഇടുക്കി. കലാലയ രാഷ്ട്രീയത്തിെന്റ കൊലക്കത്തിയ്ക്ക് ഇരയായ തങ്ങളുടെ പ്രിയ മകനെ ഇല്ലാതാക്കിയവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് അഭിജിത്തിന്റെ മാതാപിതാക്കളും ബന്ധുക്കളും. അവനെ മനഃപൂര്‍വ്വം കൊന്നതാണെന്നും ആസൂത്രിതമായാണ് ഈ പാതകം ചെയ്തിട്ടുള്ളതെന്നും ഈ മാതാപിതാക്കള്‍ പറഞ്ഞു.

മന്ത്രിമാരായ എം.എം. മണിയും സംഭവം നടന്ന എറണാകുളത്തു വച്ചും, സംഭവത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് തങ്ങളുടെ വീട് സന്ദര്‍ശിച്ചതോടെയും സര്‍ക്കാരില്‍ നിന്ന് ആവശ്യമായ സഹായം ലഭിക്കുമെന്നുള്ള പ്രതീക്ഷയും ഈ കുടുംബത്തിനുണ്ട്. ഈ കൊലപാതകത്തിനു പിന്നിലുണ്ടെന്ന് കരുതുന്ന 15 പേര്‍ക്കും മരണശിക്ഷയില്‍ കുറഞ്ഞതൊന്നും നല്‍കരുത് എന്ന പിതാവിന്റെ തേങ്ങലില്‍ ഒരു ഗ്രാമത്തിന്റെ മുഴുവന്‍ വേദനയുണ്ട്. അടുത്ത മാസം വിവാഹം നടക്കാനിരുന്ന സഹോദരി കൗസല്യ ഒരു നോക്ക് കാണാവാത്ത വേദനയില്‍ നീറുകയാണ്. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വന്നിരുന്ന കൗസല്യ അഭിമന്യുവിനെ കണ്ടിട്ട് ഏറെ നാളുകളായിരുന്നു.

ഒറ്റ മുറിയുടെ അകത്തളങ്ങളില്‍ സ്‌നേഹത്തണലൊരുക്കാന്‍ ഇനി അഭിമന്യു ഇല്ലെന്ന വിഷമം തീരാ ദുഃഖമായി മാറുമ്പോഴും വീട്ടില്‍ വരുന്നവരോട് സംസാരിക്കാനുള്ളത് അവനെക്കുറിച്ചുള്ള നന്മകള്‍ മാത്രം. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരികേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ ഇപ്പോഴും വീട്ടിലെത്തുന്നുണ്ട്. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറാം ബുധനാഴ്ച വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. സംസ്ഥാന യുവജന കമ്മീഷന്റെ അംഗങ്ങളായ ജിനീഷ് കുമാര്‍, നിശാന്ത് വി ചന്ദ്രന്‍ എന്നിവരും ഇന്ന് അഭിമന്യുവിന്റെ വീട്ടിലെത്തി. 

click me!